
വീട്ടിലെ അടുക്കളയിൽ എൽപിജി ഗ്യാസ് ലീക്കായി ;
പരിഭ്രാന്തി പടർത്തി
ചേമഞ്ചേരി : വീട്ടിലെ അടുക്കളയിൽ എൽപിജി ഗ്യാസ് ലീക്കായി,പരിഭ്രാന്തി പടർത്തി ഇന്ന് ( ചൊവ്വാഴ്ച )രാവിലെ ഏഴോടെയാണ് ചേമഞ്ചേരി താഴത്തയിൽ അഖിലേഷിൻ്റെ വീട്ടിലെ എൽപിജി ഗ്യാസ് ലീക്കായത്. തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി പരിഹരിച്ചു. കൂടുതൽ അപകടങ്ങളില്ലന്ന് ഉറപ്പു വരുത്തുകയും ചെയ്തു.ജി ആർ - എ എസ് ടി ഒ മജീദ് എം ന്റെ നേതൃത്വത്തിൽ എഫ് ആർ ഒ മാരായ രതീഷ് കെ എൻ,ബിനീഷ് കെ, നിധിപ്രസാദ് ഇ എം,ഷാജു കെ,ഹോം ഗാർഡ് രാജേഷ് കെ പി എന്നിവർ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.