സർക്കാർ ആനുകൂല്യങ്ങൾ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ബാധകമാക്കണം:  ഐ ആർ എം യു ജില്ലാ സമ്മേളനം
സർക്കാർ ആനുകൂല്യങ്ങൾ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ബാധകമാക്കണം: ഐ ആർ എം യു ജില്ലാ സമ്മേളനം
Atholi News17 May5 min

സർക്കാർ ആനുകൂല്യങ്ങൾ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ബാധകമാക്കണം:

ഐ ആർ എം യു ജില്ലാ സമ്മേളനം





കൊയിലാണ്ടി: സർക്കാർ ആനുകൂല്യങ്ങൾ പ്രാദേശിക മാധ്യമ പ്രവർത്തകർക്കും ബാധകമാക്കണമെന്നും പ്രത്യേക ക്ഷേമനിധിയും ഇൻഷൂറൻസും ഏർപ്പെടുത്താൻ ആവശ്യമായ നടപടി ഉടൻ സ്വീകരിക്കണമെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ (ഐ ആർ എം യു ) കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട്‌ ആവശ്യപ്പെട്ടു. രണ്ട് ദിവസങ്ങളിലായി കൊയിലാണ്ടി അകലാപുഴയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുല്ല വാളൂർ പതാക ഉയർത്തി. സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ് ഉദ്ഘാടനം ചെയ്തു.

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിൻ്റെ ആവശ്യമമാണെന്നും മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനായി നിയമ പോരാട്ടത്തിന്റെ വഴി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞബ്‌ദുല്ല വാളൂർ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പത്രപ്രവർത്തകരെ ആദരിച്ചു. അംഗങ്ങൾക്കും കുടുംബങ്ങൾക്കുമുള്ള ചികിത്സ ആനുകൂല്യ പദ്ധതി പ്രകാശനം കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ വിനീഷ് നെല്ലിശ്ശേരി, വിട്രസ്റ്റ് കണ്ണാശുപത്രി ഓപറേഷൻ ഡ.മാനേജർ ബീനാസ് മുഹമ്മദ്,എക്സിക്യൂട്ടീവ് മുഹമ്മദ് നിഷാദ് ഐ ആർ എം യു സംസ്ഥാന പ്രസിഡന്റ് പി. കെ ഹാരിസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ജില്ല പഞ്ചായത്ത് അംഗം പി.പി ദുൽക്കിഫിൽ, എം.പി. ഷിബു, കെ. ലോഹ്യ, സംസ്ഥാന നേതാക്കളായ ഉസ്‌മാൻ അഞ്ച് കുന്ന്, കെ.പി. അഷറഫ് പ്രസാദ് കാടാം കോട്, സുനിൽ കോട്ടൂർ, ദേവരാജ് കന്നാട്ടി തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സ്വാഗതവും ട്രഷറർ കെ.ടി.കെ റഷീദ് നന്ദിയും പറഞ്ഞു.


'വാർത്തയിലെ വിശ്വാസ്യത; ജനാധിപത്യത്തിൻ്റെ കാവൽ നായ്ക്കൾ' വിഷയത്തിൽ നടത്തിയ മീഡിയ ഓപ്പൺ ഫോറം ഐ.ആർ.എം.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ഉസ്മാൻ അഞ്ച് കുന്ന് ഉദ്ഘാടനം ചെയ്‌തു. യു.ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.വി ബാലകൃഷ്ണൻ, സി.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. രവി എടത്തിൽ സ്വാഗതവും ടി.എ.ജുനൈദ് നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ കുഞ്ഞബ്‌ദുല്ല വാളൂർ അധ്യക്ഷത വഹിച്ചു. കെ.പി. അഷറഫ്, സുനിൽ കോട്ടൂർ, പ്രസാദ് കാടാങ്കോട് തുടങ്ങിയവർ സംസാരിച്ചു. ദേവരാജ് കന്നാട്ടി സ്വാഗതവും എ.പി. സതീഷ് നന്ദിയും പറഞ്ഞു. പി.കെ. പ്രിയേഷ് കുമാർ റിപ്പോർട്ടും കെ.ടി.കെ. റഷീദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി കുഞ്ഞബ്ദുല്ല വാളൂർ (പ്രസി.), പി.കെ പ്രിയേഷ് കുമാർ (സെക്ര.), കെ.ടി.കെ. റഷീദ് (ട്രഷ.), ദേവരാജ് കന്നാട്ടി, സുനന്ദ പി.എം (വൈ. പ്രസി.), എ.പി. സതീഷ്, അനുരൂപ് പയ്യോളി (ജോ. സെക്ര.) എന്നിവർ അടങ്ങുന്ന 27 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.


ചിത്രം:ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്‌സൺസ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ ഹാരിസ് ഉദ്ഘാടനം ചെയ്യുന്നു

Recent News