നാദാപുരത്ത് അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു; സി സി ടി വി ദൃശ്യം പുറത്ത്
നാദാപുരം :അമ്മയ്ക്കൊപ്പം സാധനം വാങ്ങാനെത്തിയ കൈ കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. നാദാപുരത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. അമ്മയ്ക്കൊപ്പം സാധനം വാങ്ങാൻ എത്തിയതായിരുന്നു മകൾ. കുട്ടിയെ അമ്മ എടുത്തിരിക്കുകയായിരുന്നു. ഇവരുടെ പിറക് ചേർന്ന് ഒരു യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ വ്യക്തമാണ്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിക്ക് വേണ്ടി പൊലീസ് അന്വേഷണം തുടങ്ങി.