കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തു ;
യുവാവിന് വെട്ടേറ്റു
സ്വന്തം ലേഖകൻ
കൊയിലാണ്ടി:കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിനെ തുടർന്ന്
യുവാവിന് വെട്ടേറ്റു. നന്തി 20 ആം മൈൽ ഒറ്റക്കണ്ടത്തിൽ രോഹിത്തിനാണ് ഇടത് കാലിന് വെട്ടേറ്റത്. പയ്യോളി സ്വദേശി വിനുവാണ് രോഹിത്തിനെ വെട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കൊയിലാണ്ടി പോലീസ് പറഞ്ഞു. വെട്ടേറ്റ രോഹിത്ത് ബി ജെ പി പ്രാദേശിക പ്രവർത്തകനാണ് .
വിനു കഞ്ചാവ് വിൽപ്പന നടത്തുന്ന ആളാണെന്ന് ബി ജെ പി പ്രവർത്തകർ പറഞ്ഞു. വിനുവിന്റെ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്ന് വിവരം. രോഹിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. വിനു ഒളിവിലാണ്, അന്വേഷണം ഊർജിതമാക്കിയതായി കൊയിലാണ്ടി പോലീസ് പറഞ്ഞു.