സൊസൈറ്റിയുടെ ഓണച്ചന്ത തുടങ്ങി
അത്തോളി :സോഷ്യൽ വെൽഫെയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൺസ്യൂമർ ഫെഡിൻ്റെ സഹായത്തോടെ ആരംഭിച്ച ഓണച്ചന്ത കൺസ്യൂമർ ഡയറക്ടർ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഡയറക്ടർ പി.ചന്ദ്രൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഉള്ളൂർ ഭാസൻ ,
സൊസൈറ്റി പ്രസിഡൻറ് മുരളിധരൻ, സെക്രട്ടറി ശ്രീന .പി എന്നിവർ പ്രസംഗിച്ചു.