എം ടി നവതി ആഘോഷം : എം ടി കയ്യൊപ്പിട്ട  പുസ്തക പ്രദർശനം തുടങ്ങി; 'ദർശന'ത്തിന്റെ ഗുരുദക്ഷിണം  കാണാൻ വി
എം ടി നവതി ആഘോഷം : എം ടി കയ്യൊപ്പിട്ട പുസ്തക പ്രദർശനം തുടങ്ങി; 'ദർശന'ത്തിന്റെ ഗുരുദക്ഷിണം കാണാൻ വിദ്യാർത്ഥികൾ എത്തി
Atholi News9 Jul5 min

എം ടി നവതി ആഘോഷം : എം ടി കയ്യൊപ്പിട്ട

പുസ്തക പ്രദർശനം തുടങ്ങി; 'ദർശന'ത്തിന്റെ ഗുരുദക്ഷിണം കാണാൻ വിദ്യാർത്ഥികൾ എത്തി



കോഴിക്കോട് : ജൂലായ് 15 ന് നവതി ആഘോഷിക്കുന്ന എം ടി വാസുദേവൻ നായർക്ക് ദർശനം സാംസ്ക്കാരിക വേദിയുടെ ഗുരു ദക്ഷിണം. എം ടി യുടെ കയ്യൊപ്പിട്ട പുസ്തകങ്ങളുടെ പ്രദർശനം നടത്തിയാണ് ദർശനം എം ടി യുടെ നവതി ആഘോഷത്തിന് തുടക്കമിട്ടത്. എം ടി യുടെ ആദ്യ കാല കഥകൾ മുതൽ രണ്ടാമൂഴ ത്തിൻ്റെ 60 ആം പതിപ്പ് വരെയുള്ള പ്രദർശനം എം ടി യുടെ മാതൃഭൂമിക്കാലം രചയിതാവ് എം ജയരാജ് ഉദ്ഘാടനം ചെയ്തു. എം ടി ജീവിച്ച കാലത്ത് ജീവിച്ചവരെന്ന് നമുക്ക് അഭിമാനിക്കാമെന്ന് ജയരാജ് പറഞ്ഞു. കലാകൗമുദിയിൽ എം ടി യെ ക്കുറിച്ച് പ്രസിദ്ധീകരിച്ച കവിത പി കെ ഗോപി ചൊല്ലിയത് ആസ്വാദകർക്ക് നവ്യാനുഭവമായി. എം ടി യുടെ സന്തത സഹചാരിയും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം

കെ എസ് വെങ്കിടാചലം മുഖ്യ പ്രഭാഷണം നടത്തി.

എം ടി യുടെ മൗനം വലിയ ജീവിതാനുഭവമാണ് സമ്മാനിച്ചതെന്ന് അദ്ദേഹം പങ്കു വെച്ചു. ദർശനം ഗ്രന്ഥ ശാല പ്രസിഡന്റ് പി സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു.

ദർശനം രക്ഷാധികാരി അംഗം സൽമി സത്യാർത്ഥി, ഓൺ ലൈൻ വായനാ മുറി നിരൂപക ലീലാവതി ശിവദാസ് , ജോയിന്റ് സെക്രട്ടറി ടി കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. ആദ്യ ദിവസം നിരവധി വിദ്യാർത്ഥികൾ പ്രദർശനം കാണാൻ എത്തി.


സെക്രട്ടറി എം എ ജോൺസൺ സ്വാഗതവും

വനിത വേദി ചെയർ പേഴ്സൺ പി തങ്കം നന്ദിയും പറഞ്ഞു. പ്രദർശനം ഈ മാസം 13 ന് സമാപിക്കും.



ഫോട്ടോ: പ്രദർശനം എം ടി യുടെ മാതൃഭൂമിക്കാലം രചയിതാവ് എം ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.


ഫോട്ടോ :പുസ്തക പ്രദർശനത്തിൽ നിന്നും

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec