ഇടുവല്ലൂർ മഹാ ശിവക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരം
ഇടുവല്ലൂർ മഹാ ശിവക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരം
Atholi News7 Aug5 min

ഇടുവല്ലൂർ മഹാ ശിവക്ഷേത്രത്തിൽ രാമായണ പ്രശ്നോത്തരി മത്സരം




അത്തോളി :കൊളക്കാട് ഇടുവല്ലൂർ മഹാ ശിവക്ഷേത്രത്തിൽ ഈ മാസം 11 ന് ഞായറാഴ്ച രാമായണ പ്രശ്നോത്തരി മത്സരം നടക്കും. രാവിലെ 9 ന് തുടങ്ങുന്ന മത്സരത്തിൽ 10 വയസ് മുതലുള്ളവർക്ക് പങ്കെടുക്കാം. 

പേര് റജിസ്റ്റർ ചെയ്യാൻ : 9961762547 നമ്പറിൽ വിളിക്കാം. ക്ഷേത്രത്തിൽ 

 4 മുതൽ കേശവൻ നമ്പൂതിരിയോടെ സമൂഹ രാമായണ പാരായണം നടന്നു വരുന്നു. , 13ന് കൈലാസ് നാഥ്,14 ന് സുമ ബാലകൃഷ്ണൻ എന്നിവരുടെ പ്രഭാഷണവും രാവിലെ 8 മുതൽ ഉണ്ടായിരിക്കും. കൂടാതെ രാമായണ ഗൃഹ സത്സംഗവും വിശേഷാൽ പൂജകളുമുണ്ടായിരിക്കുമെന്ന് ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി.കെ. ഗോപാലൻ നായരും സി. ശ്യാംജിയും അറിയിച്ചു.

Recent News