ഖാദി ഓണം മേള 2025 ആരംഭിച്ചു
ഖാദി ഓണം മേള 2025 ആരംഭിച്ചു
Atholi NewsInvalid Date5 min

ഖാദി ഓണം മേള 2025 ആരംഭിച്ചു




അത്തോളി: ഖാദി വസ്ത്രാലയം കൊടശ്ശേരി ഓണം വിപണനമേള ആരംഭിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ വാസവൻ പൊയിലിൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.വിജയലക്ഷ്മി ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ, വികസന സമിതി ചെയർ പേർസൺ ഷീബാ രാമചന്ദ്രൻ, ഡോ.വിജയലക്ഷ്മി, ആർ.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.ഖാദിയ്ക്ക് 30% റിബേറ്റും കൂടാതെ സമ്മാനകൂപ്പൺ വഴി നറുക്കെടുപ്പിലൂടെ കൈനിറയെ സമ്മാനങ്ങളും ഉണ്ട്. സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഓണം വരെ എല്ലാ അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കും. കോഴിക്കോട് സർവ്വോദയം സെക്രട്ടറി എം.കെ.ശ്യാം പ്രസാദ് സ്വാഗതവും കൊടശ്ശേരി ഖാദി വസ്ത്രാലയം മാനേജർ ജിഷാ വാസുദേവൻ നന്ദിയും പറഞ്ഞു.

Recent News