സേവാഭാരതിയുടെ സേവനം ; അത്തോളി എൽ പി സ്കൂൾ ക്ലീൻ.
അത്തോളി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സേവാഭാരതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തിൽ,അത്തോളി ഗവ. എൽ പി സ്കൂളിൽ സമ്പൂർണ്ണ ശുചീകരണ പ്രവർത്തി നടത്തി.
ജെ.സി.ബി ഉൾപ്പെടെയുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്.
വൃക്ഷത്തൈ നട്ടും സ്കൂൾ ചുറ്റുമതിലിനുള്ളിൽ കുട്ടികൾക്ക് കളിക്കുവാനും സൗഹൃദം പങ്കുവെക്കുവാനുള്ള ശുചിത്വപൂർണ്ണമായ അന്തരീക്ഷം ഒരുക്കിവെച്ചുമാണ് പ്രവർത്തകർ സ്കൂളിൽ നിന്നും പിരിഞ്ഞത്. സേവാഭാരതി അത്തോളി യൂണിറ്റ് പ്രസിഡൻറ് എം കെ രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് കൃഷ്ണൻ മണാട്ട്, ജോ. സെക്രട്ടറി റിംജുത്ത് ആർ എന്നിവർ നേതൃത്വം നൽകി.
ഒ.കുമാരൻ, രവീന്ദ്രൻ സി.കെ, ആർ. എം വിശ്വൻ, സുധാകരൻ ആനപ്പാരി, ഉല്ലാസ് എം, ദേവദാസ് കെ.പി,
റിംഷുത്ത് ആർ, സുഭാഷ് കുടക്കല്ല്, രാംജിത്ത് കുടക്കല്ല്, രാജു കൊളക്കാട്, നിജേഷ് കൊളക്കാട്, പ്രദീപൻ ഓട്ടമ്പലം, ഫിറോഷ് ഒ, എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കർമ്മ നിരതരായ സേവാഭാരതി അത്തോളി യൂണിറ്റ് പ്രവർത്തകർ