അത്തോളി പഞ്ചായത്തിൽ ഭരണ മാറ്റം ; വൈസ് പ്രസിഡന്റും രാജിവെക്കും സി കെ റിജേഷ് പുതിയ വൈസ് പ്രസിഡന്റ്
അത്തോളി പഞ്ചായത്തിൽ ഭരണ മാറ്റം ; വൈസ് പ്രസിഡന്റും രാജിവെക്കും സി കെ റിജേഷ് പുതിയ വൈസ് പ്രസിഡന്റ്
Atholi News27 Jun5 min

അത്തോളി പഞ്ചായത്തിൽ ഭരണ മാറ്റം ; വൈസ് പ്രസിഡന്റും രാജിവെക്കും സി കെ റിജേഷ് പുതിയ വൈസ് പ്രസിഡന്റ്


റിപ്പോർട്ട്: ആവണി



അത്തോളി : ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ രാജി വെക്കും. പകരം 6 ആം വാർഡ് പഞ്ചായത്ത് അംഗം സി കെ റിജേഷ് വൈസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കും.


ഭരണമുന്നണിയിലെ കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ധാരണ പ്രകാരം പ്രകാരമാണ് ഈ മാറ്റവും .


നിലവിലുണ്ടായിരുന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ ഇന്നലെ പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരന് രാജി കത്ത് നൽകിയിരുന്നു. ചട്ടപ്രകാരം വരുന്ന 15 ദിവസം വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ പ്രസിഡന്റിന്റെ ചുമതല നിർവ്വഹിക്കും. നിയുക്ത പ്രസിഡന്റ് ബിന്ദു രാജനെ നിയോഗിക്കുന്നതിനൊപ്പം വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ സ്ഥാനം രാജി വെക്കും. തുടർന്ന് സി കെ റിജേഷ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തും.

ബിന്ദു രാജൻ വഹിച്ചിരുന്ന വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ഷീബാ രാമചന്ദന് കൈമാറും സി കെ റിജേഷ് വൈസ് പ്രസിഡന്റ് വഹിച്ചിരുന്ന വികസന സമിതി സ്ഥാനം സന്ദീപ് നാലു പുരയ്ക്കൽ ഏറ്റെടുക്കും.



2010 ലാണ് സന്ദീപ് നാലു പുരയ്ക്കൽ 13 ആം വാർഡിൽ നിന്നും വിജയിച്ച് ആദ്യമായി പഞ്ചായത്ത് അംഗമാകുന്നത്. ഭരണപരവും രാഷ്ട്രീയ നിലപാടുകൾക്കും വികസന പദ്ധതികൾ നടപ്പാക്കുന്നതിലുമെല്ലാം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം നിഴലായി ഉണ്ടായിരുന്നു. മുന്ന് തവണത്തെ ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരണത്തിലും വൈസ് പ്രസിഡന്റ് മികവ് പ്രകടമാക്കി.

രാഷ്ട്രീയത്തനതീതമായ പ്രവർത്തനം, ഉറച്ച നിലപാട് എന്നിവ കുറഞ്ഞ സമയം കൊണ്ട് പൊതുജനങ്ങളുടെ സ്വീകാര്യത ലഭിച്ചു.

2010 ൽ 138 വോട്ടിന്റെയും 2020 ൽ 244 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് സന്ദീപിന്റെ വിജയ മുദ്ര. രണ്ട് ടേം വാർഡ് അംഗമായവർ , പാർട്ടിയിലെ സീനിയോറിറ്റി എന്നീ പരിഗണനയിലാണ് സന്ദീപിനും പിന്നാലെ സി കെ റിജേഷിനും വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. പഞ്ചായത്തിൽ

വികസന മുന്നേറ്റം സാധ്യമാക്കിയതിൽ അഭിമാനിക്കുന്നതായി സന്ദീപ് നാലു പുരയ്ക്കലും

പുതിയ വികസന ആശയങ്ങൾ നടപ്പാക്കാൻ എല്ലാവരും ഒപ്പം ഉണ്ടാകണമെന്ന് നിയുക്ത വൈസ് പ്രസിഡന്റ് സി കെ റിജേഷും അത്തോളി ന്യൂസ് നോട് പറഞ്ഞു.


ഗ്രാമ പഞ്ചായത്തിൽ 17 സീറ്റിൽ 12 സീറ്റ് യു ഡി എഫ്, 4 എൽ ഡി എഫ് , 1 സീറ്റ് ബി ജെ പി എന്നിവയാണ്


നിയുക്ത വൈസ് പ്രസിഡന്റ് സി.കെ റിജേഷ്

2010 മുതൽ 2015 വരെ പഞ്ചായത്ത് ഓഫീസിൽ താൽക്കാലിക ജീവനക്കാരനായിരുന്നു.

Tags:

Recent News