കെ എസ് ടി എ സംസ്ഥാന സമ്മേളനം :ആയിരം വിദ്യാഭ്യാസ സദസ്സുകൾ ശ്രദ്ധേയമാവുന്നു
കെ എസ് ടി എ സംസ്ഥാന സമ്മേളനം :ആയിരം വിദ്യാഭ്യാസ സദസ്സുകൾ ശ്രദ്ധേയമാവുന്നു
Atholi News22 Jan5 min

കെ എസ് ടി എ സംസ്ഥാന സമ്മേളനം :ആയിരം വിദ്യാഭ്യാസ സദസ്സുകൾ ശ്രദ്ധേയമാവുന്നു 





ഉള്ളിയേരി:കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ നടക്കുന്ന ആയിരം വിദ്യാഭ്യാസ സദസ്സുകളുടെ ഉള്ളിയേരി ബ്രാഞ്ച് തല ഉദ്ഘാടനം കെ എസ് ടി എ സംസ്ഥാന കമ്മറ്റി അംഗം സജീഷ് നാരായണൻ നിർവ്വഹിച്ചു. 

ഉള്ളിയേരി ബസ്സ്റ്റാന്റിൽ നടന്ന പരിപാടിയിൽ കെ എസ് ടി എ സബ്ജില്ല ജോ സെക്രട്ടറി കെ.വി ബ്രജേഷ് കുമാർ അധ്യക്ഷനായി. സബ് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ

എഴുപത് സദസ്സുകളാണ് സംഘടിപ്പിക്കപ്പെടുന്നത്. ചടങ്ങിൽ സബ് ജില്ല സെക്രട്ടറി സി.പി സബീഷ് മുഖ്യ പ്രഭാഷണം നടത്തി. സി പി എം ലോക്കൽ സെക്രട്ടറി കെ.പി സുരേഷ് ആശംസകൾ അറിയിച്ചു. കെ എസ് ടി എ ബ്രാഞ്ച് സെക്രട്ടറി എൻ കെ ഷൈനി സ്വാഗതവും സബ് ജില്ല പ്രസിഡണ്ട് എസ് ശ്രിചിത്ത് നന്ദിയും പാഞ്ഞു.





ഫോട്ടോ:ആയിരം വിദ്യാഭ്യാസ സദസുകളുടെ ഉള്ളിയേരി ബ്രാഞ്ച് തല ഉദ്ഘാടനം സജീഷ് നാരായണൻ നിർവ്വഹിക്കുന്നു

Recent News