അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു
അടിവാരം :അടിവാരത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി ഒഴുക്കിൽപ്പെട്ടു മരിച്ചു.
കിളിയൻ കോടൻ മുഹമ്മദിൻ്റെ ഭാര്യ സജ്നയാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
പൊട്ടികയ്യിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി അപ്രതീക്ഷമായ മലവെള്ളപാച്ചിലിൽ ഒഴുക്കിൽപ്പെട്ടത്.
ഏതാനും ദൂരം ഒഴികിപ്പോയ സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി സ്വകാര്യആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.