തോരായി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹം യജ്ഞത്തിന് തുടക്കമായി
അത്തോളി :തോരായി ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തുടക്കമായി.
വൈകുന്നേരം ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞവേദിയിൽ അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സപ്താഹ കമ്മറ്റി ചെയർമാൻ കൃഷ്ണൻ മണാട്ട് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ
മലബാർ മെഡികോളേജ് ചെയർമാൻ
അനിൽകുമാർ വള്ളിൽ മുഖ്യാതിഥിയായി.
വാർഡ് മെമ്പർ വാസവൻ പൊയിലിൽ ,
സിനിമാ നടൻ
സുധി കോഴിക്കോട്, ബിജില എന്നിവർ പ്രസംഗിച്ചു.
ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് സി പി ബാലൻ സ്വഗതവും മനോജ് നന്ദിയും പറഞ്ഞു.