
വടക്കേടത്ത് കുടുംബ സംഗമം
അത്തോളി:വടക്കേടത്ത് കുടുംബ കൂട്ടായ്മയുടെ കുടുംബ സംഗമം അത്തോളി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ രേഖ വെള്ളത്തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വീറാട്ടിൽ വേലായുധൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജിജുലാൽ ബോധി സ്വാഗതം പറഞ്ഞു. കരുണാകരൻ വടക്കേടത്തും മുഖ്യ പ്രഭാഷണം നടത്തി. ദേവദാസൻ മാസ്റ്റർ, അനീഷ് മാസ്റ്റർ പ്രസംഗിച്ചു. പ്ലസ് ടു ,എസ് എസ് എൽ സി വിജയികളെ കുടുംബാഗമായ ഡോ. സുനീഷ് മൊമൻ്റോ നൽകി ആദരിച്ചു. പ്രവീൺ വി.എം നന്ദി പറഞ്ഞു. 180 കുടുംബാഗങ്ങൾ പങ്കെടുത്തു.
ചിത്രം: വടക്കേടത്ത് കുടുംബ സംഗമം രേഖ വെള്ളതോട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു