ബസ് പണിമുടക്ക് :
കുറ്റ്യാടി - അത്തോളി വഴി കോഴിക്കോട് റൂട്ടിൽ കൂടുതൽ കെ എസ് ആർ ടി സി ഏർപ്പെടുത്തി ; പ്രതിസന്ധിയിലായത് വിദ്യാർത്ഥികൾ
സ്വന്തം ലേഖകൻ
Breaking News :
അത്തോളി : കുറ്റ്യാടി റൂട്ടിൽ തുടരുന്ന ബസ് പണിമുടക്കിൽ പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർക്ക് വലിയ ആശ്വാസം. അത്തോളി വഴി കുറ്റ്യാടിയിലേക്ക് കോഴിക്കോട് നിന്നും 3 ഉം തൊട്ടിൽപ്പാലം ഡിപ്പോയിൽ നിന്നും 6 ഉം കെ എസ് ആർ ടി സി ബസ് ഏർപ്പെടുത്തിയതായി കോഴിക്കോട് ഡിപ്പോ ജനറൽ സി ഐ മനോജും തൊട്ടിൽപ്പാലം കൺടോളിംഗ് ഇൻസ്പെക്ടർ വി എം ഷാജിയും അറിയിച്ചു.
കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടി . കെ എസ് ആർ ടി സി യിൽ കൺസഷൻ അനുവദിക്കാത്തതിനാൽ വിദ്യാർത്ഥികൾ വലഞ്ഞു. കുറ്റ്യാടി ബസിലെ ജീവനക്കാരും കാർ യാത്രക്കാരും കുമുള്ളിയിൽ വെച്ച് പരസ്പരം ആക്രമം നടത്തി യിരുന്നു ഇരുവരും അത്തോളി പോലീസിൽ പരാതിയും നൽകി. ആക്രമം നടത്തിയെന്ന് പറയുന്ന കാർ യാത്രക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബസ് തൊഴിലാളികൾ പണിമുടക്കിയത്. എന്നാൽ മുൻ കൂർ നോട്ടീസ് നൽകാതെയുള്ള പണിമുടക്ക് , തൊഴിൽ ബഹിഷ്ക്കരിക്കുന്നു എന്ന രീതിയിലാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇതിൽ കാലിക്കറ്റ് ബസ് പാസഞ്ചേർസ് പ്രതിഷേധിച്ചു കൊണ്ട് ഗതാഗത വകുപ്പ് മന്ത്രിയ്ക്ക് പരാതി നൽകി . പിന്നാലെയാണ് കൂടുതൽ കെ എസ് ആർ ടി സി സർവീസ് ഏർപ്പെടുത്തിയത്