'വോക്ക്' അത്തോളി പഞ്ചായത്ത് സമ്മേളനവും
കുടുംബ സംഗമവും നടത്തി
അത്തോളി:വുഡ് ക്രാഫ്റ്റ് ഓണേർസ് വെൽഫെയർ ഓർഗനൈസേഷൻ ഓഫ് കേരള (വോക്ക്) അത്തോളി പഞ്ചായത്ത് സമ്മേളനവും കുടുംബ സംഗമവും നടത്തി .
കുടക്കൽ അലങ്കാർ വുഡ് ക്രാഫ്റ്റിൽ നടന്ന സമ്മേളനം
അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു.
നാഫി കോളിയോട്ട് താഴം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി മഗേഷ് കൊറോത്ത് മുഖ്യപ്രഭാഷണം നടത്തി.
സത്യൻ സിഎം അനുചോശന പ്രേമേയം അവതരിപ്പിച്ചു
.സലാം പാലത്ത് ഡബ്ല്യൂ എൽ എൽ സി കമ്പനിയുടെ പ്രവർത്തനം വിശദീകരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനീഷ് നടുവിലയിൽ,ജില്ലാ നേതാക്കളായ ഷാജി വേളൂർ,രാജേഷ് ഷാജി ക്ലാസിക്, സുധീർ എന്നിവർപ്രസംഗിച്ചു. സെക്രട്ടറി ബാലകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
സെക്രട്ടറി ബാലകൃഷ്ണൻ കൊടശ്ശേരി സ്വാഗതവും
ജിതേഷ് മണി നന്ദിയും പറഞ്ഞു.
മുതിർന്ന അംഗം രജനി നിവാസിൽ രാഘവൻ പതാക ഉയർത്തിയതോടെ ചടങ്ങ് ആരംഭിച്ചു.