"സ്മൃതിതൻ ചിറകിലേറി";
പി ജയചന്ദ്രന് പാട്ടിൻ്റെ സ്മരണാഞ്ജലി ;
ഗാനമേള മത്സരത്തിൽ ഒന്നാം സ്ഥാനം
രാഗേഷ് ആനപ്പാറയ്ക്ക്
അത്തോളി : നിത്യ ഹരിത ഗായകൻ പി ജയചന്ദ്രൻ്റെ ഗാനങ്ങൾ കൊണ്ട് ഒരുക്കിയ "സ്മൃതി തൻ ചിറകിലേറി "
ഗാനാലാപനം മത്സരം
പാട്ടിന്റെ ഭാവഗായകന് നാടിന്റെ സ്മരണാഞ്ജലിയായി.
കൊങ്ങന്നൂർ അബ്ദു റഹ്മാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പി ജയചന്ദ്രൻ അനുസ്മരണത്തിൻ്റെ ഭാഗമായി നടത്തിയ കരോക്കെ ഗാനാലാപനം മത്സരം പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഒന്നാം സ്ഥാനം-
രാഗേഷ് ആനപ്പാറ,
രണ്ടാം സ്ഥാനം-
വൈഗാ സിദ്ധാർത്ഥ്,
മൂന്നാം സ്ഥാനം-
പുഷ്പഹാസൻ
തട്ടാൻ കണ്ടി.
പ്രോത്സാഹന സമ്മാനങ്ങൾ :
1.കെ.ടി മാധവൻ
2.അബ്ദുൾ മജീദ് കുട്ടോത്ത് ( സ്പന്ദനം )
3.സുമേഷ് അത്തോളി.
പ്രസിഡന്റ് കെ ശശികുമാർ ,സെക്രട്ടറി എൻ പ്രദീപൻ,
ഇ അനിൽ കുമാർ, എൻ രജിത തുടങ്ങിയവർ നേതൃത്വം നൽകി.