അത്തോളി ഗവ. വി എച്ച് എസ് ഇ  96 - 98 ബാച്ച് സംഗമം :സഹപാഠിയുടെ ഓർമ്മയ്ക്ക് സമർപ്പണം നടത്തി "പിൻവിളി ".
അത്തോളി ഗവ. വി എച്ച് എസ് ഇ 96 - 98 ബാച്ച് സംഗമം :സഹപാഠിയുടെ ഓർമ്മയ്ക്ക് സമർപ്പണം നടത്തി "പിൻവിളി ".
Atholi News15 Aug5 min

അത്തോളി ഗവ. വി എച്ച് എസ് ഇ  96 - 98 ബാച്ച് സംഗമം :സഹപാഠിയുടെ ഓർമ്മയ്ക്ക് സമർപ്പണം നടത്തി "പിൻവിളി ".



അത്തോളി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അത്തോളി 1996 - 98 വി എച്ച് എസ് ഇ ബാച്ച് അധ്യാപക - വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.

പിൻവിളി എന്ന് പേരിട്ട പരിപാടി വി എച്ച് എസ് ഇ മുൻ ഡപ്യൂട്ടി ഡയറക്ടർ എം ശെൽവമണി ഉദ്ഘാടനം ചെയ്തു.

news image

സ്കൂളിൽ ഭൗതിക മാറ്റം ഉണ്ടായാലും ഓർമ്മകളിൽ അവർ പഠിച്ച സ്ക്കൂളായി എന്നും ഉണ്ടാകുമെന്ന് എം ശെൽവമണി പറഞ്ഞു.

ഇത്തരം കൂട്ടായ്മകളുടെ സേവനം വലിയ പ്രചോദനമാണ് പുതിയ തലമുറയ്ക്ക് നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ

പി ടി എ പ്രസിഡന്റ് സന്ദീപ് കുമാർ നാലുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.


 വി എച്ച് എസ് ഇ പ്രിൻസിപ്പൽ കെ പി ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി . മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രൻ , മുൻ സ്കൂൾ ഹെഡ് മാസ്റ്റർ മൂസക്കോയ ,

സീനിയർ അസിസ്റ്റന്റ് കെ മണി , മദർ പി ടി എ പ്രസിഡന്റ് ശാന്തി മാവീട്ടിൽ , വി എച്ച് എസ് ഇ അധ്യാപിക മിനി ജോൺ, സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ കൃസ്റ്റബൽ എന്നിവർ  പ്രസംഗിച്ചു.

news image

സ്ക്കൂളിന്റെ 100 ആം വാർഷികം ശതം സഫലത്തിൻ്റെ ഭാഗമായി സഹപാഠി വിപിൻ ദാസിൻ്റെ ഓർമ്മക്കായി വി എച്ച് എസ് ഇ യിൽ ശുദ്ധജല വിതരണ സംവിധാനം ( വാട്ടർ പ്യൂരിഫെയർ ) സമർപ്പിച്ചു . 


14 അധ്യാപകരെ ആദരിച്ചു. വിപിൻ ദാസിൻ്റെ മാതാപിതാക്കൾക്ക് സ്നേഹ സമ്മാനവും നൽകി.

വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചാണ് പരിപാടി നടത്തിയത്. 

പൂർവ വിദ്യാർഥികളായ സുമിദ സജീഷ് സ്വാഗതവും ശ്രീജിത്ത് ഗോപാൽ നന്ദിയും പറഞ്ഞു.

news image

Recent News