ടി വിയുടെ കേട് പാട് നീക്കിയില്ല ;   എൽ ജി ക്കെതിരെ അത്തോളി സ്വദേശിയുടെ പരാതി ;നഷ്ട പരിഹാരത്തിന് ഉത്ത
ടി വിയുടെ കേട് പാട് നീക്കിയില്ല ; എൽ ജി ക്കെതിരെ അത്തോളി സ്വദേശിയുടെ പരാതി ;നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി.
Atholi News27 Jul5 min

ടി വിയുടെ കേട് പാട് നീക്കിയില്ല ; 

എൽ ജി ക്കെതിരെ അത്തോളി സ്വദേശിയുടെ പരാതി ;നഷ്ട പരിഹാരത്തിന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി 



എ എസ് ആവണി 

Exclusive Report :



അത്തോളി : വാറൻ്റി കാലയളവിൽ വീട്ടിലെ ടെലിവിഷൻ സെറ്റ് തകരാറായതിനെ തുടർന്ന് യഥാസമയം കേട് പാട് തീർക്കുകയോ പകരം മറ്റൊരു ടി വി എത്തിക്കുകയോ ചെയ്യാത്തതിൽ ഉപഭോക്തൃ കോടതിയെ സമീപിച്ച ഉപഭോക്താവിന് 

ഒടുവിൽ നീതി.

 കൊങ്ങന്നൂർ പൈങ്ങാട്ട് വീട്ടിൽ പി ബൈജുവിന്റെ പരാതിയിലാണ് എൽ ജി കമ്പിനിക്കെതിരെ ജില്ലാ ഉപഭോക്തൃ കോടതി

വിധി പ്രസ്ഥാവിച്ചത് . പരാതിക്കാരനായ ബൈജുവിന് നഷ്ട പരിഹാരമായി 10,000 രൂപയും കോടതി ചിലവിനത്തിൽ 3,500 രൂപയും നൽകാൻ കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം

 ടി വി യുടെ കേട്പാട് തീർക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു.

2022 ഒക്ടോബർ 22 നാണ് ബൈജു എൽ ജി ടി വി വാങ്ങുന്നത്. 2023 ഡിസംബർ 4 ന് ടി വി ക്ക് തകരാർ സംഭവിച്ചു . തുടർന്ന് എൽ ജി കമ്പിനി യുടെ ഉള്ളിയേരി സർവീസ് സെൻ്ററിനെ ഫോൺ മുഖേനയും നേരിട്ടും സമീപിച്ചു. വേഗം കേട് പാട് തീർക്കാമെന്ന് പറഞ്ഞ് മടക്കി അയച്ചു. 

2024 ജനുവരി 5 , 6 ദിവസങ്ങളിൽ ഇ മെയിൽ വഴിയും വീണ്ടും സർവീസ് സെൻ്ററിനെ ബന്ധപ്പെട്ടു. ഒരാഴ്ചക്കകം ടി വി യുടെ കേട് പാട് തീർത്തില്ലെങ്കിൽ നിയമ നടപടിയുമായി പോകുമെന്ന് എൽ ജി യെ രേഖാമൂലം അറിയിച്ചു. എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല. ജനുവരി 24 ന് എതിർ കക്ഷികൾക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി.  തുടർന്ന് മാസങ്ങൾ നീണ്ട നിയമ നടപടിക്കൊടുവിൽ  ടി വി യുട കേട് പാട് തീർക്കാനോ അല്ലാത്ത പക്ഷം പുതിയ ടി വി നൽകാനോ അതുമല്ലങ്കിൽ ടി വി യുടെ വിലയായ

 23 ,490 രൂപയും പലിശ സഹിതം നൽകാനും ഉത്തരവിട്ടു.

വിധിക്ക് ശേഷം കമ്പിനി ടി വി യുടെ കേട് പാട് തീർത്ത് വീട്ടിൽ എത്തിച്ചു. ടി വി കേട് പാട് തീർത്ത സാഹചര്യത്തിൽ കോടതി ഉത്തരവ് പ്രകാരം

നഷ്ടപരിഹാരമായി 

10 ,000 രൂപയും കോടതി ചിലവിനത്തിൽ 3,500 രൂപയും നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

"ടി വി കേട് പാട് തീർക്കുക എന്നതിലുപരി നീതി കിട്ടുകയും ഈ ഉത്തരവ് സമൂഹത്തിൽ സന്ദേശമാകണമെന്നാണ് ഉദേശിച്ചത്‌, കോടതി സംവിധാനങ്ങൾക്ക് നന്ദി "ബൈജു അത്തോളി ന്യൂസിനോട് പറഞ്ഞു.

Recent News