അയ്യങ്കാളി അനുസ്മരണവും
ഉന്നത വിജയികൾക്ക് ആദരവും ജൂൺ 18 ന്
അത്തോളി :അയ്യങ്കാളി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിസ്മൃതിദിനമായ
ജൂൺ 18 ന് അയ്യങ്കാളി അനുസ്മരണം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
അത്തോളി ഒറിയാന കൺവെൻഷൻ സെന്ററിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ പഞ്ചായത്തിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം, ഈ വർഷത്തെ എസ് എസ് എൻ സി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയവരെ ആദരിക്കൽ എന്നിവ നടക്കും.
കൊല്ലോത്ത് സാമി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിലായിരുന്നു തീരുമാനം .
ചെയർമാൻ വി എം സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
കൺവീനർ കെ വി കുമാരൻ, എ എം രാജു , റെജി സി ടി , വിഷ്ണു സുരേഷ്, രമ പി എം, മുരളി എ ടി, ബൈജു എ എം , ആണ്ടി വി എം, എൻ ടി കൃഷ്ണൻ, അശോകൻ വേളൂർ, എ എം സജിത എന്നിവർ സംസാരിച്ചു.
ഫോട്ടോ:കൊല്ലോത്ത് സാമി ഓഡിറ്റോറിയത്തിൽ ചെയർമാൻ വി എം സുരേഷ് ബാബുവിന്റെ അധ്യക്ഷതതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ
കൺവീനർ കെ വി കുമാരൻ, എ എം രാജു , റെജി സി ടി , വിഷ്ണു സുരേഷ്, രമ പി എം, മുരളി എ ടി, ബൈജു എ എം , ആണ്ടി വി എം, എൻ ടി കൃഷ്ണൻ, അശോകൻ വേളൂർ, എ എം സജിത എന്നിവർ സമീപം