നഗരത്തിൽ നാളെ 'ഗസൽ മഴ'
ആരാധകർക്കായി ഹരിഹരൻ്റെ 'ബേ മിസാൽ '
ആവണി എ എസ്
കോഴിക്കോട്:പാട്ടിനെയും പാട്ടുകാരെയും ഹൃദയത്തിലേറ്റുന്ന കോഴിക്കോടിൻ്റെ സംഗീത പാരമ്പര്യത്തിന് ഗായകൻ പദ്മശ്രീ ഹരിഹരൻ്റെ ഗസൽ സമർപ്പണം.
പത്മശ്രീ ഹരിഹരൻ്റെ ഗസൽ ജീവിതത്തിന് 50 വർഷം പൂർത്തിയാകുന്ന ഈ വർഷം അതിൻ്റെ ആഘോഷത്തിൻ്റെ തുടക്കത്തിന് നാളെ
നഗരം സാക്ഷിയാകും.
പദ്മശ്രീ ഹരിഹരൻസ്
ബേ - മിസാൽ എന്ന് പേരിട്ട സംഗീത വിരുന്ന്
കാലിക്കറ്റ് ട്രേഡ്
സെൻ്റ്റിൽ വൈകീട്ട് 6 ന്
മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും . പ്രമുഖ ഗായകരായ ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര , ശ്രീനാഥ് തുടങ്ങിയവരും പങ്കെടുക്കും.
1955 ഏപ്രിൽ 3 ന് മുബൈയിൽ ജനിച്ച ഹരിഹരന്റെ യഥാർത്ഥ പേര് ഹരിഹരൻ ആനന്ത സുബ്രമണി എന്നാണ്.
2004 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 2005 ൽ കലൈമാണി പുരസ്ക്കാരവും ലഭിച്ചു. ഹിന്ദി , തമിഴ് , മലയാളം സിനിമകളിൽ പിന്നണി ഗാന രംഗത്ത് സജീവമായ ഹരിഹരന് രണ്ട് തവണ ദേശീയ അവാർഡ് തേടിയെത്തിയിട്ടുണ്ട്.
ഹരിഹരൻ്റെ കുടുംബ സുഹൃത്തും മലയാളിയുമായ കെ പി രഞ്ജിത്തും അഭ്യൂദാക്ഷികളുടെ കൂട്ടായ്മയായ ക്വാഡ്റോ വെഞ്ചേർസിൻ്റെയും
സ്റ്റീലിഫൈ കിച്ചൻസ് ആൻ്റ് ബിയോണ്ട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്ന മെഗാ ഗസൽ വിരുന്ന് അദ്ദേഹത്തിനുള്ള സമർപ്പണം കൂടിയാണ്. ഇത്തരമൊരു പരിപാടിക്ക് തുടക്കം
ബാബുക്കയുടെ ജന്മ നാട്ടിൽ നിന്നും ഉചിതമായതിനാലാണ് നടത്തുന്നതെന്ന് കെ പി രഞ്ജിത്ത് അറിയിച്ചു.പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും.
തുടർ പരിപാടി ഏപ്രിലിന് ശേഷം കൊച്ചി , ബാഗ്ളൂർ,ദുബൈ, ഖത്തർ എന്നിവിടങ്ങളിൽ നടക്കും.
ഇന്ന് വൈകീട്ട് 7.30 ന് ഹൈലെറ്റ് മാളിൽ നടക്കുന്ന
വാർത്ത സമ്മേളനത്തിൽ ഹരിഹരൻ സംസാരിക്കും സംഘാടകരായ
കെ പി രഞ്ജിത്ത് ,
എം ആനന്ദ് കുമാർ, തോമസ് ജോൺ , ഷിൻ്റോ മാത്യൂ , ഉഷസ് വേലാൻ്റി എന്നിവർ പങ്കെടുക്കും