അത്തോളിയിൽ ബിവറേജ് ചില്ലറ
വിൽപ്പന കേന്ദ്രം വരുന്നു!
സ്വന്തം ലേഖകൻ
Exclusive Report
അത്തോളി : സംസ്ഥാന സർക്കാറിൻ്റെ പുതിയ മദ്യനയം അനുസരിച്ച് അത്തോളിയിൽ ബിവറേജ് ചില്ലറ വിൽപ്പന കേന്ദ്രത്തിന് വഴി ഒരുങ്ങുന്നതായി സൂചന. ഇതിനാവശ്യമായ 50 സെൻ്റ് സ്ഥലത്തിനുള്ള അന്വേഷണം ആരംഭിച്ചതായും വിവരമുണ്ട് .
സംസ്ഥാന പാതയുടെ പരിസരങ്ങളിൽ വലിയ ലോറികൾക്ക് കടന്ന് വരാനുള്ള സൗകര്യമാണ് വാടക കെട്ടിടത്തിന് ആദ്യം പരിഗണിക്കുക. നിലവിൽ സ്കൂൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ദൂര പരിധിയും പരിഗണിക്കേണ്ടതുണ്ട്. വാടക കെട്ടിടം അത്തോളിയിൽ കിട്ടുന്നില്ലെങ്കിൽ പുറക്കാട്ടിരി വരെ പരിഗണിക്കാനാണ് നീക്കം.
15 വർഷം മുമ്പ് കൊടക്കല്ലിൽ ചില്ലറ വിൽപ്പന കേന്ദ്രം തുടങ്ങിയിരുന്നെങ്കിലും ജനകീയ സമരത്തെ തുടർന്ന് അടച്ചുപൂട്ടിയതായിരുന്നു. അത്തോളിയിൽ ബിവറേജ് ചില്ലറ വിൽപ്പന കേന്ദ്രം ഇല്ലെങ്കിലും വിദേശമദ്യത്തിൻ്റെ ലഭ്യത വളരെ കൂടുതലാണ്. കഴിഞ്ഞ മാസം മസാലക്കടയിൽ മദ്യ വിൽപ്പന വാർത്തയിൽ ഇടം നേടിയിരുന്നു.
പുതിയ ഔട്ട്ലെറ്റ് വരുന്നത് വിവാദത്തിനും വഴി ഒരുക്കും