കുടക്കല്ലിന് സമീപം വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;ആളപായമില്ല
കുടക്കല്ലിന് സമീപം വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;ആളപായമില്ല
Atholi NewsInvalid Date5 min

കുടക്കല്ലിന് സമീപം വീട്ടിൽ

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു ;ആളപായമില്ല




അത്തോളി: കുടക്കല്ലിന് സമീപം അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു.

ഞായറാഴ്ച രാത്രി എട്ടരയോടെ പാറക്കണ്ടി സുരേഷിൻ്റെ വീട്ടിലാണ് സംഭവം. പൊട്ടിത്തെറിയിൽ സിലിണ്ടർ പല ഭാഗങ്ങളായി തെറിച്ചു പോയ 'അവസ്ഥയിലാണ്. അടുക്കളയിലെ സാധന സാമഗ്രികൾക്ക് കേടുപാടുകൾ പറ്റി. ആർക്കും പരിക്കില്ല.

വിവരം അറിഞ്ഞ്

കൊയിലാണ്ടിയിൽ നിന്നും ഫയർ ഫോഴ്സ് സ്ഥലത്തെത്തിയിരുന്നു.




ഫോട്ടോ :അത്തോളി കുടക്കല്ലിന് സമീപത്തെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച നിലയിൽ

Recent News