അത്തോളിയിൽ മഴക്കാല ശുചീകരണ യജ്ഞം
അത്തോളിയിൽ മഴക്കാല ശുചീകരണ യജ്ഞം
Atholi News27 May5 min

അത്തോളിയിൽ മഴക്കാല ശുചീകരണ യജ്ഞം 


അത്തോളി: മഴക്കാല ശുചീകരണത്തിൻ്റെ ഭാഗമായി അത്തോളി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അത്താണി മുതൽ സ്കൂൾ വരെ അങ്ങാടി ശുചീകരിച്ചു.അത്താണിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. അത്താണി മുതൽ ഹൈസ്കൂൾ വരെ റോഡിൻറെ ഇരുവശത്തെയും സ്വന്തക്കാടുകളും ചപ്പ് ചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു. ഭരണ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ വ്യാപാരികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി കെ റിജേഷ്, സ്ഥിരം സമിതി അധ്യക്ഷരായ സുനീഷ് നടുവിലയിൽ, എ.എം. സരിത, മെമ്പർമാരായ സന്ദീപ് നാലുപുരക്കൽ, ഫൗസിയ ഉസ്മാൻ, പി.കെ ജുനൈസ്, വാസവൻ പൊയിലിൽ കെ.സാജിത, ഡോ. എം. ദിവ്യ, എച്ച്ഐമാരായ എ.പി. ഫർസത്ത്, കെ.കെ.രതീഷ്, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത്, സുനിൽ കൊളക്കാട്, ഇയ്യാങ്കണ്ടി മുഹമ്മദ്, രാജേഷ് കൂട്ടാക്കിൽ, കെ.എ.കെ ഷമീർ, വി.എം.സുരേഷ് ബാബു, ഹരിതകർമസേന കൺവീനർ പി. സ്നേഹലത എന്നിവർ നേതൃത്വം നൽകി. മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് അടഞ്ഞുകിടക്കുന്ന ഓവുകളും രണ്ടു ദിവസത്തിനകം വൃത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളുടെയും ശുചീകരണ പ്രവർത്തനങ്ങൾ ഒരാഴ്ചയായി നടന്നുവരുന്നതായും അവർ പറഞ്ഞു. ഈ മാസം 30നകം മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പൂർണമാകുമെന്നും അവർ അറിയിച്ചു.


ഫോട്ടോ

അത്തോളി അത്താണിയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ്റെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec