കുറഞ്ഞ വിലയ്ക്ക് പച്ചക്കറി : ഹോർട്ടികോർപ്പ് സ്റ്റാൾ ഒരുങ്ങി
കുറഞ്ഞ വിലയ്ക്ക് പച്ചക്കറി : ഹോർട്ടികോർപ്പ് സ്റ്റാൾ ഒരുങ്ങി
Atholi News11 Jul5 min

കുറഞ്ഞ വിലയ്ക്ക് പച്ചക്കറി : ഹോർട്ടികോർപ്പ് സ്റ്റാൾ ഒരുങ്ങി 

 


കോഴിക്കോട് :കുറഞ്ഞ വിലയിൽ പച്ചക്കറികൾ ലഭ്യമാക്കുകയാണ് ഹോർട്ടികോർപ്പിന്റെ പഴം പച്ചക്കറി സ്റ്റാൾ. കൃഷി വകുപ്പിന്റെ കീഴിലെ പൊതു മേഖലാ സ്ഥാപനമായ ഹോർട്ടികോർപ്പിന്റെ സ്റ്റാൾ പാവമണി റോഡിൽ പോലീസ് ക്ലബിന് എതിർ വശത്തുള്ള സിറ്റി പോലീസ് എംപ്ലോയീസ് സഹകരണസംഘം സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു.


പച്ചക്കറികളും, പഴങ്ങളും ന്യായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോർട്ടികോർപ്പ് നഗര ഭാഗത്ത് പുതിയ സ്റ്റാൾ തുറന്നത്. വിവിധയിനം നാടൻ വാഴപ്പഴങ്ങൾക്കൊപ്പം മാങ്ങ, ആപ്പിൾ, സബർജൽ തുടങ്ങിയ ഫലവർഗങ്ങൾ സ്റ്റാളിൽ ഉണ്ട്. വിവിധയിനം നാടൻ പയറു വർഗങ്ങൾ, ചേന, ചേമ്പ് തുടങ്ങി കിഴങ്ങു വർഗങ്ങൾ, വെള്ളരി, കുമ്പളം, പാവക്ക, ക്യാരറ്റ്, കാബേജ്, കോളിഫ്‌ളവർ എന്നിവയും വിൽപ്പനയ്ക്കുണ്ട്. 


രാവിലെ 11 മുതൽ വൈകീട്ട് 7.30 വരെ സ്റ്റാൾ പ്രവർത്തിക്കും. കസ്റ്റമർ കെയർ നമ്പർ: 7012021174.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec