അത്തോളി ഒന്നാം വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് കരുതൽ ; മകന്റെ പിറന്നാൾ ആഘോഷിച്ച് പിതാവിന്റെ സമ്മാനം ശ
അത്തോളി ഒന്നാം വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് കരുതൽ ; മകന്റെ പിറന്നാൾ ആഘോഷിച്ച് പിതാവിന്റെ സമ്മാനം ശ്രദ്ധേയം.
Atholi News30 Jul5 min

അത്തോളി ഒന്നാം വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് കരുതൽ ; മകന്റെ പിറന്നാൾ ആഘോഷിച്ച് പിതാവിന്റെ സമ്മാനം ശ്രദ്ധേയം


അത്തോളി : മകന്റെ 18 ആം പിറന്നാൾ ആഘോഷിക്കാൻ പിതാവ് സ്വന്തം സ്ഥാപനം ഉൾപ്പെട്ട വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് കരുതലായത് ശ്രദ്ധേയമായി.

മലബാർ മെഡിക്കൽ കോളേജിന് മുൻവശത്തെ ബ്ലു മെറിഡിയൻ ഹോട്ടലിന്റെ ഉടമ റഷീദ് കിഴക്കയിലാണ് മകൻ മുഹമ്മദ് റാഹിത്തിന്റെ 18 ആം ജന്മദിനം സമുഹത്തിൽ കരുതാകേണ്ട കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് സമ്മാനിച്ച് ആഘോഷിച്ചത്.


ബ്ലു മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിൽ ശ്രദ്ധ ആവശ്യമുള്ളവരെ ചേർത്ത് പിടിച്ചുള്ള ആഘോഷം മാതൃകയാണെന്ന് മെഹബൂബ് പറഞ്ഞു. ഉപ്പയെ സഹായിക്കാൻ ഉതകുന്ന രീതിയിൽ ഉന്നത പഠനം നടത്തണമെന്ന ഉപദേശവും അദ്ദേഹം പങ്കു വെച്ചു.

മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ മുഖ്യതിഥിയായി.

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനിക , എടച്ചേരി എസ് ഐ - റസൽ,

സാമൂഹ്യ പ്രവർത്തകരായ ശ്രീധരൻ കൂമുള്ളി, സബീഷ് മൊടക്കല്ലൂർ, ഫ്രന്റ് ഓഫീസ് മാനേജർ ആതിഥ്യ , കോർഡിനേറ്റർ വേണു കൂമുള്ളി എന്നിവർ സംസാരിച്ചു.

വർഷങ്ങളായി പ്രവാസിയായിരുന്നു റഷീദ് , മകൻ ചെറിയ പ്രായത്തിൽ ഉപ്പയുടെ ബിസിനസിൽ ഒപ്പമുണ്ട് പ്ലസ് ടു പഠനം പൂർത്തിയാക്കിയ റാഹിത്ത് ബി കോം പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.

ഉമ്മ റസീനയും മറ്റ് കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Tags:

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec