സംസ്ഥാനത്തെങ്ങും ഉയർന്ന ചൂട് :
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ലേബർ കമ്മിഷണർ ഉത്തരവിറക്കി
തിരുവനന്തപുരം : സംസ്ഥാനത്തെ ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനക്രമീകരിച്ച് ലേബർ കമ്മിഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ മൂന്ന് മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണം. മേയ് പത്ത് വരെ ഈ നിയന്ത്രണം തുടരും. രാവിലെ ഏഴിനും വൈകിട്ട് എഴിനും ഇടയിൽ എട്ട് മണിക്കൂർ ആക്കി ജോലി സമയം ക്രമീകരിക്കണം. തൊഴിലാളികൾക്ക് സൂര്യാഘാതം എൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി.
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായുള്ള ജാഗ്രതാ നിർദേശങ്ങൾ: ചുവടെ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.