വിനോദവും വിജ്ഞാനവുമായി
അത്തോളിയിൽ സ്നേഹ സംഗമം; സഹജീവികൾക്ക് കരുതലേകാൻ സന്നദ്ധ സംഘടനകൾക്ക് മുഖ്യ പങ്ക് : പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ്
അത്തോളി :വിനോദവും വിജ്ഞാനവുമായി സ്നേഹ നഗർ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ സ്നേഹ സംഗമം നാടിന് ഉത്സവഛായ പകർന്നു.
റെസിഡൻസ് അസോസിയേഷന്റെ 21 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ സ്നേഹ സംഗമം 2024 ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി കെ റിജേഷ് ഉദ്ഘാടനം ചെയ്തു.
സഹജീവികൾക്ക് കരുതലേകാൻ
സന്നദ്ധ സംഘടനകൾക്ക് മുഖ്യ പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങൾക്കും സർക്കാരിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടതില്ല. റസിഡൻസ് അസോസിയേഷൻ പോലുള്ള സന്നദ്ധ സംഘടനകൾക്കും
സാമൂഹ്യ -സേവന രംഗത്തും സഹജീവികൾക്ക് കരുതലേകാനും
കഴിയും.
സർക്കാർ സംവിധാനങ്ങളെ പൂർണമായും ആശ്രയിക്കാതെ പാതയോരത്ത് വൈദ്യുതി വെളിച്ചം നൽകി സ്നേഹ നഗർ റസിഡൻസ് അസോസിയേഷന്റെ പ്രവർത്തനം നാടിന് മാതൃകയാണ്. മറ്റൊന്ന് നമുക്കിടയിലെ കുട്ടികളിൽ മയക്ക് മരുന്ന് ഉപയോഗം കൂടി വരുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണം. നിരന്തരമായ ബോധവൽക്കരണം അനിവാര്യമാണ്.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ മാലിന്യ നിർമ്മാർജ്ജനത്തിൻെ ഭാഗമായി
എത്തുന്ന ഹരിത സേനാ അംഗങ്ങളെ അവഹേളിക്കുന്നതായി പലയിടങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞു, ഇത് ഒഴിവാക്കാൻ കൂടി റസിഡൻസ് അസോസിയേഷൻ മുന്നോട്ട് വരണമെന്നും റിജേഷ് അഭ്യർത്ഥിച്ചു.
സ്വാഗത സംഘം ചെയർമാൻ
ഹിഫ്സുറഹ്മാൻ അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി കെ ജുനൈസ് ,
മുഖ്യ രക്ഷാധികാരി
സാജിദ് കൊറോത്ത്,
ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റംല പയ്യം പുനത്തിൽ ,
മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി, ശോഭന ഭഗവതിപറമ്പത്ത്, വി കെ ലിനീഷ്യ ,
ലത്തീഫ് കൊറോത്ത്, പ്രദീപൻ കോട്ടു പുറത്ത്, അഷ്റഫ് കളത്തിൽ, അഞ്ജന പ്രകാശ്
എന്നിവർ പ്രസംഗിച്ചു.
സ്വാഗത സംഘം ജനറൽ കൺവീനർ അബ്ദുൽ ഗഫൂർ സ്വാഗതവും
തയ്യിൽ അബൂബക്കർ നന്ദിയും
പറഞ്ഞു.
അര നൂറ്റാണ്ടായി നാടക - നൃത്ത മേഖലകളിൽ ചമയം രംഗത്ത് പ്രവർത്തിക്കുന്ന
പുഷ്പാകരനെ ആദരിച്ചു.
തുടർന്ന് വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ അനുമോദിച്ചു.
ഞായറാഴ്ച രാവിലെ സംഘാടകൻ സകരിയ്യ പയ്യം പുനത്തിൽ പതാക ഉയർത്തിയതോടെ ചടങ്ങിന് തുടക്കമായി.
ഗിരീഷ് ത്രിവേണി അവതാരകനായി.
വാക്കും വരയുമായി ഫിലിപ്പ് മമ്പാടിൻ്റെയും മഹേഷ് ചിത്ര വർണ്ണത്തിൻ്റെ സാന്നിദ്ധ്യം ചടങ്ങിന് എത്തിയവർക്ക് ആവേശമായി .
തുടർന്ന് കലാപരിപാടികളും അരങ്ങേറി.