റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണർ ഡോ. സേതു ശിവങ്കർ ; സ്ഥാനാരോഹണം ശനിയും ഞായറും
കോഴിക്കോട് : റോട്ടറി ഡി സ്ട്രിക്ട് 3204 ന്റെ പുതിയ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട കോഴിക്കോട് സ്വദേശി ഡോ.സേതു ശിവശങ്കറിന്റെ സ്ഥാനാരോഹണം ശനിയും ഞായറും നടത്തും.
നാളെ മലബാർ പാലസിൽ നടക്കുന്ന റോട്ടറി ഡിസ്ട്രിക്ട് . അസംബ്ലിയിൽ 78 റോട്ടറി ക്ലബ് ഭാരവാഹികൾക്ക് പഠന ക്ലാ സും 2023 -24 വർഷത്തെ സാമൂഹിക സേവന പരിപാടികളു ടെ മുൻഗണന മനസ്സിലാക്കി കൊടുക്കാൻ പഠന ശിബിരവും നടത്തുമെന്ന് നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഭാരവാഹികളായ ഡോ.സേതു ശിവശങ്കറും എ.മണിയും പത്ര സമ്മേളനത്തിൽ അറിയിച്ചു.
ഞായറാഴ്ച ചിന്താവളപ്പിലെ മെജസ്റ്റിക് ഹാളിലാണ് ഡിസ്ട്രിക് ഗവർണറുടെ സ്ഥാനാരോഹണം
രാവിലെ 9.30 മുതൽ 1 വരെ നടക്കുന്ന ചടങ്ങിൽ രാജ്യാന്തര റോട്ടറി ഭാരവാഹികൾ പങ്കെടുക്കും
ഒരു ഡയാലിസിസ് സെന്റർ, മലബാറിലെ 5 ജില്ലകളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഉപകാരപ്രദ മാകുന്ന രീതിയിലുള്ള കമ്യൂണിറ്റി സെന്ററുകൾ എന്നിവ ഈ വർഷം നടപ്പാക്കുമെന്ന് നിയുക്ത ഗവർണർ ഡോ. സേതു ശിവശങ്കർ പറഞ്ഞു.
പത്ര സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി വിജയ് ലുല്ല, ഡിസ്ട്രിക്ട് ഓഫീസർ സനാഫ് പാലക്കണ്ടി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
കോഴിക്കോട് കൂടാതെ കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകൾ ഉൾപ്പെട്ടാതാണ് റോട്ടറി ഡിസ്ട്രിക്ട് 3204.
ഫോട്ടോ.: പ്രോഗ്രാം സംബന്ധിച്ച് സംഘാടകർ പത്ര സമ്മേളനത്തിൽ