ഷാജി കൊളത്തൂർ അനുസ്മരണ ദിനം ഇന്ന്
അത്തോളി : കോൺഗ്രസ് നേതാവ് ഷാജി കൊളത്തൂരിന്റെ ഒന്നാം അനുസ്മരണ ദിനം ഇന്ന് വൈകിട്ട് 4.30 ന് കൊളത്തൂർ നോർത്തിൽ നടക്കും. ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്യും.
എൻ എസ് യു അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ എം അഭിജിത്ത് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, കെപിസിസി അംഗം കെ രാമചന്ദ്രൻ മാസ്റ്റർ, കാവിൽ പി മാധവൻ തുടങ്ങിയവർ പങ്കെടുക്കും.