ബൈക്കപകടത്തിൽ പരിക്കേറ്റ മഹല്ല് ഖത്തീബ്
മരിച്ചു
അത്തോളി :ബൈക്കപകടത്തിൽ പരിക്കേറ്റ മഹല്ല് ഖതീബ് മരിച്ചു.കാപ്പാട് ചെട്ടിയാം വീട്ടിൽ താഹിറിന്റെ മകൻ ഹാഫിള് മുഹമ്മദ് നഈം ഫൈസി (23 ) യാണ് മരിച്ചത് .
അത്തോളി കുടക്കല്ല് ദിറാർ ഹൗസിൽ താമസം
വയനാട് ചെന്നലോട് മഹല്ല് ഖത്തീബാണ്.
ശനിയാഴ്ച പുലർച്ചെ എസ് കെ എസ് എഫ് സർഗ പരിപാടിയുടെ പ്രചരണം കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയിൽ
മലാപ്പറമ്പിൽ വെച്ച് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാവിലെ മിംസ് ആശുപത്രിയിൽ മരിച്ചു.ഒപ്പം യാത്ര ചെയ്തിരുന്ന അരീക്കോട് സ്വദേശി ജുനൈദ് ഫൈസി പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
എസ് കെ എസ് എഫ് എലത്തൂർ മേഖല സജീവ പ്രവർത്തകനാണ്.പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജിൽ നിന്നും ജനുവരി ആദ്യ വാരം സനദ് സ്വീകരിക്കാൻ തയ്യാറെടുക്കുകയായിരുന്നു . വിവാഹം അടുത്ത മാസം ഉറപ്പിച്ചതായിരുന്നു
മാതാവ് - റഹിയ (തോട്ടോളി , അത്തോളി ) സഹോദരങ്ങൾ : മുഹമ്മദ് തമീം , മുഹമദ് ജനിം.
കാപ്പാട് മഖാം പള്ളിയിൽ ഖബറടക്കി.