അത്തോളിയിൽ നിർത്തിയിട്ട ലോറിയുടെ
പിന്നിൽ സ്ക്കൂട്ടർ ഇടിച്ച് ഡോക്ടർക്ക് പരിക്ക് ;
അപകടം വീട്ടിലേക്കുള്ള വഴിയിൽ
സ്വന്തം ലേഖകൻ
അത്തോളി :നിർത്തിയിട്ട
ലോറിയുടെ
പിന്നിൽ സ്ക്കൂട്ടർ ഇടിച്ച്
ഡോക്ടർക്ക് പരിക്ക്.
വേളൂർ ചൈതന്യ ക്ലിനിക്കിലെ ഡോ. സന്ദീപ് നായരെയാണ് കാലിനും കൈക്കും പരിക്കേറ്റ്
മേത്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
ക്ലിനിക്കിൽ നിന്നും വീട്ടിലേക്ക് ഇന്നലെ അർദ്ധരാത്രി സ്ക്കൂട്ടറിൽ മടങ്ങുമ്പോൾ
മൈ ഹൈപ്പറിന് മുന്നിൽ നിന്നായിരുന്നു അപകടം .
ഡോക്ടർ തന്നെ കൊങ്ങുന്നൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആംബുലൻസ് ഡ്രൈവർ മൻസൂർ അഹമ്മദിനെ വിളിച്ചുസ്ഥലത്ത് എത്താൻ ആവശ്യപ്പെട്ടു.
ഉടൻ തന്നെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി , എന്നാൽ ഇടത് കൈയുടെ ചെറുവിരലിൻ്റെ പരിക്കിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ മേത്ര ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.
വലുത് കാലിൻ്റെ മുട്ടിന് താഴെ എല്ലിന് പരിക്കുണ്ട് .
പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ അസമയത്ത് റോഡ് സൈഡിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
അത്തോളിയിൽ പല സ്ഥലത്തും വെളിച്ചക്കുറവും റോഡിന് വീതി കുറവും അപകടത്തിന് സാധ്യത കൂട്ടുകയാണ്.
രാത്രിയിൽ റോഡിന് വശം ചേർന്ന് അലക്ഷ്യമായി വാഹനം പാർക്ക് ചെയ്തിടുന്നത് ഒഴിവാക്കണമെന്ന് അത്തോളി പോലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവർ വിശ്രമിക്കാൻ നിർത്തിയിടുന്നവർ റോഡ് വശങ്ങളിൽ സ്ഥലം ഉറപ്പ് വരുത്തി പാർക്കിംഗ് ലൈറ്റ് ഇടണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.