തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം :സാജിദ് കോറോത്ത്
തനത് ഫണ്ട് പിടിച്ചെടുക്കൽ പ്രതിഷേധമിരമ്പി
അത്തോളി:തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്ന് ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത്.
തദ്ദേശ സ്ഥാപനങ്ങളുടെ
തനത് ഫണ്ട് പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കുക, സർക്കാർ തടഞ്ഞ ബജറ്റ് വിഹിതം അധിക വിഹിതമായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി, ലോക്കൽ മെമ്പേഴ്സ് ലീഗ് എന്നിവയുടെ ആഭിമുഖ്യത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ അത്തോളി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജൈസൽ അത്തോളി, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു,
പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ രാജേഷ് കൂട്ടാക്കിൽ എന്നിവർ സംസാരിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.കെ റിജേഷ് സ്വാഗതവും അംഗം സന്ദീപ് കുമാർ നാലുപുരക്കൽ നന്ദിയും പറഞ്ഞു.
ഫോട്ടോ :അത്തോളി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടന്ന യു. ഡി.എഫ് ജനപ്രതിനിധികളുടെ പ്രതിഷേധ കൂട്ടായ്മ മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്യുന്നു