ലൈഫ് മിഷനും അത്തോളി പഞ്ചായത്തും :
മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് മാറി നൽകിയ ഉത്തരവിൽ തിരുത്ത് ',
പഞ്ചായത്തിന്റെ പേര് മാറി നൽകിയതിൽ ആശങ്കയും വിവാദവും
സ്വന്തം ലേഖകൻ
അത്തോളി :
ലൈഫ് മിഷൻ പദ്ധതിയിൽ
ധനസഹായം നിഷേധിച്ചതിൻ്റെ പേരിൽ അത്തോളി പഞ്ചായത്തിനെതിരെ കേസെടുത്തു എന്ന പത്രകുറിപ്പിൽ തിരുത്ത് . തലക്കുളത്തൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ചട്ടിപ്രംകണ്ടി ബാബു രാജിൻ്റെ വീടിനാണ് തീരദേശ നിയമ പ്രകാരം തലക്കുളത്തൂർ പഞ്ചായത്ത് അനുമതി നിഷേധിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട്
മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിംഗ് ചെയർമാൻ കെ ബൈജു നാഥ്, ബാബുരാജ് താമസിക്കുന്ന പഞ്ചായത്ത് എന്ന നിലയിലാണ് അത്തോളി പഞ്ചായത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. എന്നാൽ ഈ കുടുംബം അത്തോളി പഞ്ചായത്തിൽ അല്ല എന്ന് അത്തോളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അറിയിച്ചതിനെ തുടർന്ന് കമ്മീഷൻ രണ്ടാം ദിവസം ഇറക്കിയ പത്രക്കുറിപ്പിൽ തലക്കുളത്തൂർ പഞ്ചായത്തിന് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി പിന്നീട് വ്യക്തമാക്കി .
ലൈഫ് മിഷൻ പദ്ധതിയിൽ പണം അനുവദിച്ചിട്ടും സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് വീടിനുള്ള ധനസഹായം നിഷേധിച്ചെന്ന വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പഞ്ചായത്തിന് ബന്ധപ്പെട്ട നോട്ടീസയക്കാൻ തീരുമാനിച്ചത്.
ജീവിത ശൈലി പാക്കേജ് :
1600 / - ഇപ്പോൾ 500 രൂപയ്ക്ക് ലഭിക്കും
നിയോ പ്രീമിയം ഹെൽത്ത് പാക്കേജ് :1000 /-മാത്രം.
(കംപ്ലീറ്റ് കിഡ്നി , തൈറോഡ് ടെസ്റ്റ്')
രണ്ടാമതിറക്കിയ പത്രക്കുറിപ്പിലാണ്
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ നോട്ടീസ് നൽകിയ കാര്യം പറഞ്ഞത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ജൂലൈ 24 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ടാർപ്പോളിൻ മറച്ച ഒറ്റമുറി വീട്ടിലാണ് ബാബുരാജും ഭാര്യയും രണ്ടു പെൺമക്കളുമടങ്ങുന്ന കുടുംബം 6 വർഷമായി താമസിക്കുന്നത്. ലൈഫ് പദ്ധതി പ്രകാരം വീടിന് തുക അനുവദിച്ചെങ്കിലും 82 മീറ്ററിന് അപ്പുറം പുഴയുണ്ടെന്ന കാരണം പറഞ്ഞാണ് ഗ്രാമ പഞ്ചായത്ത് നിർമ്മാണാനുമതി നിഷേധിച്ചത്. എന്നാൽ അളവിൽ തെറ്റുണ്ടെന്നും പുഴയിലേക്ക് 110 മീറ്റർ ദൂരം ഉണ്ടെന്നുമാണ് ബാബുരാജ് പറയുന്നത്. കൂലി പണിയെടുത്താണ് ബാബുരാജ് ജീവിക്കുന്നത്.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.