കിണറ്റിൽ വീണ പശുക്കുട്ടിയെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി
അത്തോളി :കിണറ്റിൽ വീണ 8 മാസം പ്രായമായ പശുക്കുട്ടിയെ കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു. അത്തോളി
കൂമുള്ളി വരിപ്ര ചന്ദ്രശേഖരൻ നായരുടെ പശുക്കുട്ടിയാണ് കിണറിൽ വീണത്.
കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷസേനരക്ഷപ്പെടുത്തി.സ്ഥലത്തെത്തിയ സാമൂഹ്യപ്രവർത്തകൻ ഷാജി ഇടീക്കൽ അഗ്നിരക്ഷസേനയെ വിവരം അറിയിക്കുകയായിരുന്നു . തുടർന്ന് ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ നിധിപ്രസാദ് കിണറ്റിൽ ഇറങ്ങി. കൗ ഹോസ് ഉപയോഗിച്ച് സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് പശുക്കുട്ടിയെ കരയ്ക്കെത്തിക്കുകയായിരുന്നു.
ഗ്രേഡ് എ. എസ്. ടി. ഒ മജീദ് എം. ൻ്റെ നേതൃത്വത്തിൽ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ ബിനീഷ് വി. കെ ,ഷിജു ടി.പി, റിനീഷ് പി. കെ , ഹോംഗാർഡ് ബാലൻ പുത്തഞ്ചേരി നാട്ടുകാരായ ഷാജി ഇടീക്കൽ,ഭാസ്കരൻ എടക്കോത്ത്, അനിൽകുമാർ കൊല്ലങ്ങണ്ടി ,ദയാൽ ചാലൂർ തുടങ്ങിയവർ രക്ഷപ്രവർത്തനത്തിൽ ഏർപ്പെട്ടു .അത്തോളി ഗ്രാമപഞ്ചായത്തിൽ ഏറ്റവും നല്ല ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട രാഗേഷ് വരിപ്രയുടെ 10 പശുക്കളിൽ ഒന്നാണ് കിണറ്റിൽ വീണത്.