വെൽഫെയർ പാർട്ടി കേരള പദ യാത്രയുടെ പ്രചാരണം : അത്തോളിയിൽ  വാഹന പ്രചരണ ജാഥ നടത്തി
വെൽഫെയർ പാർട്ടി കേരള പദ യാത്രയുടെ പ്രചാരണം : അത്തോളിയിൽ വാഹന പ്രചരണ ജാഥ നടത്തി
Atholi News7 May5 min

വെൽഫെയർ പാർട്ടി കേരള പദ യാത്രയുടെ പ്രചാരണം : അത്തോളിയിൽ വാഹന പ്രചരണ ജാഥ നടത്തി

അത്തോളി :"നാടിന്റെ നന്മക്ക് നമ്മളൊന്നാകണം " എന്ന ശീർഷകത്തോടെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ റസാഖ്‌ പാലേരി നയിക്കുന്ന സാഹോദര്യ കേരള പദ യാത്രയുടെ പ്രചാരണാർത്ഥം അത്തോളി പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി പയേടത്ത് ഇല്യാസിന്റെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ജില്ല പ്രസിഡന്റ്‌ ടി. കെ. മാധവൻ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി മണ്ഡലം കമ്മിറ്റി അംഗം നബീൽ ഹമിദ് ശിവപുരം അധ്യക്ഷത വഹിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിലായി, സിയാസുദ്ധീൻ ചേളന്നൂർ സഈദ് ടി, ബദറുദ്ധീൻ എ. എം, റബീഹ് കെ. പി,., സുൽത്താൻ എന്നിവർ സംസാരിച്ചു.

യു കെ കാദർ, പി ടി ഇർഷാദ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി. അത്താണിയിൽ നടന്ന സമാപന സമ്മേളനം ജില്ല വൈസ് പ്രസിഡന്റ്‌ ഷംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ബദറുദ്ധീൻ കൊളക്കാട് അധ്യക്ഷത വഹിച്ചു.

Recent News