വിപണിയിലെ സാമ്പത്തിക മാന്ദ്യം : ഇന്ത്യൻ സംരംഭകരെ ഖത്തർ പോലീസ് വേട്ടയാടുന്നതായി ഇന്ത്യൻ പ്രവാസി മൂവ്മെന്റ്
കോഴിക്കോട് : 2009 മുതൽ വിവിധ ഘട്ടങ്ങളിൽ സാമ്പത്തിക മാന്ദ്യത്തിൽ അകപ്പെട്ട ഖത്തർ വിപണിയിലെ ഇന്ത്യൻ നിക്ഷേപകരെ അവരുടെ നഷ്ടം അഭിമുഖീകരിച്ച കമ്പനി യുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ ഖത്തർ പോലീസ് വേട്ടയാടുന്നതായി ഇന്ത്യൻ പ്രവാസി മൂവ്മെന്റ് .
ഇത് സംബന്ധിച്ച് പരാതി ഖത്തർ എംബസിയേയും കേന്ദ്ര സർക്കാറിനെ അറിയിച്ചതായും ഇതോടൊപ്പം
സുപ്രിംകോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതായും
സംഘടന പ്രസിഡൻറ് ആർ ജെ സജിത്ത് ഇന്ന് രാവിലെ പത്ര സമ്മേളത്തിൽ പറഞ്ഞു
1999 ഏപ്രിൽ 7 ന് ഖത്തറുമായി ഇന്ത്യ ഗവൺമെന്റ് നിക്ഷേപ സുരക്ഷാ കരാർ ഒപ്പ് വെച്ചിരുന്നു. ഖത്തറിലെ 2001 ലെ 58 ആം നമ്പർ നിയമമായി ഈ കരാർ ഇന്നും നിലവിലുണ്ട്.
എന്നാൽ ഈ കരാറിലെ എട്ടാം അനുചേഛദ പ്രകാരം ഖത്തർ എന്ന രാജ്യത്തിന് ഏകപക്ഷീയമായി ഇന്ത്യൻ നിക്ഷേപകന് മേൽ യാതൊരു നടപടിയും സ്വീകരിക്കാൻ പാടില്ലന്നാണ് ചട്ടം. ഇക്കാര്യം കേന്ദ്ര സർക്കാറിനെ പരാതിയായി അറിയിച്ചിട്ടും എംബസിയുടെ അവഗണന കാരണം ഫലം കാണാറില്ല. ഖത്തറിന്റെ നിയമത്തോട് എതിർക്കാൻ പ്രാപ്തിയില്ലെന്നാണ് എംബസിയുടെ വിശദീകരണം. ഖത്തറിൽ നിലവിൽ 500 ഓളം മലയാളികളടക്കം ഇന്ത്യക്കാരാണ് പോലീസിന്റെ വേട്ടയാടലിൽ ജയിലിൽ കഴിയുന്നത്. 2019 ഓഗസ്റ്റ് 10 ന് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്ന് 53 പാക്കിസ്ഥാനികളെ ഖത്തർ മോചിപ്പിച്ചിരുന്നു. 2022 ഏപ്രിൽ 17 ന് ഖത്തർ - ഇറാൻ കരാർ പ്രകാരം 28 ഇറാനിയൻ കാരെ മോചിപ്പിച്ചു. നിയമ വശം അറിയാതെ ഇന്ത്യക്കാർ ഖത്തർ ജയിലിൽ കഴിയുന്നു. വിദേശ കാര്യ മന്ത്രാലയവും തെക്കേ ഇന്ത്യയിലെ എം പി മാരും സംയുക്ത യോഗം ചേരാമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര സർക്കാറിനെ പ്രതി ചേർത്ത് സുപ്രിംകോടതിയിൽ പൊതു താൽപര്യ ഹർജി നൽകിയതായും സംഘടന ഭാരവാഹികൾ അറിയിച്ചു.
പത്ര സമ്മേളനത്തിൽ
ഇന്ത്യൻ പ്രവാസി മൂവ്മെന്റ് പ്രസിഡന്റ് ആർ ജെ സജിത്ത്, ജനറൽ സെക്രട്ടറി ആസിഫ് അഷ്ഹൽ , ഐ പി എം കേരള ചാപ്റ്റർ പ്രസിഡന്റ് കെ എം രജി , രക്ഷാധികാരി വിനോദ് ചെറുവണ്ണൂർ എന്നിവർ പങ്കെടുത്തു.