
സി.എ പരീക്ഷയിൽ ഉന്നത വിജയം:അനുശ്രീ ഷാജിയെ
അനുമോദിച്ചു
ബാലുശ്ശേരി :സി.എ പരീക്ഷയിൽ ഉന്നത വിജയം നേടിയ അനുശ്രീ ഷാജിയെ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സ്നേഹതീരം റസിഡൻസ് പ്രസിഡണ്ട് കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പർ യു.കെ.വിജയൻ ഉപഹാരം നൽകി -
ടി.എ.കൃഷ്ണൻ, വിജയൻ തപസ്യ, സി.എൻ.ഷാജി, എം.കെ.രവീന്ദ്രൻ, കെ.പി. ആയിഷ, രവീന്ദ്രൻ കരിമ്പനയ്ക്കൽ, അനുശ്രീ ഷാജിസംസാരിച്ചു.
ബാലുശ്ശേരി കൈരളി റോഡ് ശ്രീമൂകാംബികയിൽ ഷാജി - ആഷ ദമ്പതികളുടെ മകളാണ് അനുശ്രീ ഷാജി , സഹോദരി ആര്യശ്രീ.