പേരാമ്പ്രയിൽ ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യുവാവ്  അറസ്റ്റിൽ
പേരാമ്പ്രയിൽ ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യുവാവ് അറസ്റ്റിൽ
Atholi News10 Mar5 min

പേരാമ്പ്രയിൽ ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന ; യുവാവ് അറസ്റ്റിൽ




പേരാമ്പ്ര :ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.എരവട്ടൂർ കനാൽമുക്ക് സ്വദേശി കിഴക്കേക്കര മുഹമ്മദ് മമ്മിയുടെ മകൻ കെ കെ മുഹമ്മദ് ഷമീം (39) ആണ് കഞ്ചാവ് സഹിതം പേരാമ്പ്ര പോലീസിന്റെ കസ്റ്റഡിയിലായത്. എരവട്ടൂർ ,പേരാമ്പ്ര എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും സ്കൂൾ വിദ്യാർഥികൾക്കും കഞ്ചാവ് വിതരണം ചെയ്യുന്ന മുഹമ്മദ് ഷമീം ബിരിയാണി മസാല പാക്കിംഗിൻ്റെ മറവിലാണ് കഞ്ചാവ് വില്പന നടത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഇയാളിൽ നിന്ന് 87.17 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. കഞ്ചാവ് പേക്ക് ചെയ്ത് വിൽപന നടത്തുന്നതായി വിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടെ പേരാമ്പ്ര എസ് ഐ - 

പി ഷമീർ ൻ്റെ നേതൃത്വത്തിൽ ജൂനിയർ എസ് ഐ സനേഷും സംഘവും മസാലപാക്കിംഗ് നടത്തിവന്നിരുന്ന എരവട്ടൂരിലെ മുറിയിൽ എത്തി പ്രതിയെ കഞ്ചാവ് സഹിതം പിടികൂടുകയായിരുന്നു.പ്രതിക്കെതിരെ 

എൻ ഡി പി എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെക്കുറിച്ച് വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി വൈ എസ് പി അറിയിച്ചു.

Recent News