അത്തോളി ഹൈസ്ക്കൂൾ മുൻപിലെ ബാനർ : വിവാദമാക്കേണ്ടതില്ല , വസ്തുത അന്വേഷിക്കും:  പി ടി എ പ്രസിഡന്റ്
അത്തോളി ഹൈസ്ക്കൂൾ മുൻപിലെ ബാനർ : വിവാദമാക്കേണ്ടതില്ല , വസ്തുത അന്വേഷിക്കും: പി ടി എ പ്രസിഡന്റ്
Atholi News1 Jul5 min

അത്തോളി ഹൈസ്ക്കൂൾ മുൻപിലെ ബാനർ : വിവാദമാക്കേണ്ടതില്ല , വസ്തുത അന്വേഷിക്കും: പി ടി എ പ്രസിഡന്റ്



അത്തോളി : " ആരും അന്യരല്ല ...... എന്നാലും കൂട്ടത്തിലേക്ക് പ്രവേശനമില്ല ,

H Z - ഇങ്ങിനെ എഴുതിയ ബോർഡ് കുറച്ച് ദിവസമായി അത്തോളി ജി വി എച്ച് എസ് പ്രവേശന കവാടത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ട്. ഒറ്റ നോട്ടത്തിൽ വിദ്യാർത്ഥികളുടെ ന്യൂ ജെൻ കൂട്ടായ്മ എന്ന് തോന്നുന്നു എന്നാൽ അതിലെ എഴുത്തിൻ്റെ ശൈലി തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിധമാണ്.

പൊതു പ്രവർത്തകൻ അഷ്റഫ് ചീടത്തിൽ ഫോട്ടോ എടുത്ത് വാട്സ് ആപ്പ് ഗ്രൂപ്പായ അത്തോളി നിവാസികൾ പോസ്റ്റ് ചെയ്തതോടെ ഇത് സംബന്ധിച്ച് ചർച്ചയായി.

ആശങ്കകൾ പങ്ക് വെക്കുന്നവരുടെ എണ്ണവും കൂടി.

" ഇത് വിവാദത്തിലേക്ക് പോകേണ്ട ആവശ്യമില്ലന്നാണ് പറയാനുള്ളതെന്ന് പി ടി എ പ്രസിഡൻറ് സന്ദീപ് നാലുപുരയ്ക്കൽ അത്തോളി ന്യൂസിനോട് പറഞ്ഞു . ആശങ്ക എന്തായാലും ഒഴിവാക്കണം . വസ്തുത എന്താണ് എന്ന് നാളെ ചൊവ്വാഴ്ച അന്വേഷിച്ച് പൊതുജനങ്ങൾക്കുണ്ടായ ആശങ്ക മാറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Recent News

തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ   48.47 ഉം ഉള്ളിയേരിയിൽ  47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്ത
തദ്ദേശതിരഞ്ഞെടുപ്പ്: ഉച്ചവരെ അത്തോളിയിൽ 48.47 ഉം ഉള്ളിയേരിയിൽ 47.64 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി (സമയം : 12.50 pm ) ജില്ലയിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. നിലവിലെ പോളിംഗ് - 50.23% സമയം 1.08 pm 01- അഴിയൂര്‍ - 49.01 02- എടച്ചേരി- 52.39 03- നാദാപുരം- 46.08 04- കായക്കൊടി- 43.03 05- മൊകേരി- 44.4 06- പേരാമ്പ്ര- 46.08 07- മേപ്പയ്യൂര്‍- 48.88 08- ഉള്ള്യേരി- 47.64 09- പനങ്ങാട്-45.82 10- പുതുപ്പാടി- 44.54 11- താമരശ്ശേരി- 48.16 12- കോടഞ്ചേരി- 42.62 13- കാരശ്ശേരി- 46.33 14- ഓമശ്ശേരി- 48.82 15- ചാത്തമംഗലം- 47.57 16- പന്തീരങ്കാവ്- 47.68 17- കടലുണ്ടി- 45.88 18- കുന്ദമംഗലം- 45.62 19- കക്കോടി- 52.47 20- ചേളന്നൂര്‍- 51.28 21- നരിക്കുനി- 47.4 22- ബാലുശ്ശേരി- 48.23 23- കാക്കൂര്‍- 48.1 24- അത്തോളി- 48.47 25- അരിക്കുളം- 45.85 26- പയ്യോളി അങ്ങാടി-47.87 27- മണിയൂര്‍- 50.67 28- ചോറോട്- 51.07
Atholi News11 Dec