മാലിന്യ മുക്ത ബീച്ച് ലക്ഷ്യം
സന്ദർശക ബോധവൽക്കരണ ജാഥ നടത്തി
കോഴിക്കോട് : മാലിന്യ മുക്ത ബീച്ച് ലക്ഷ്യമിട്ട് ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബീച്ച് സന്ദർശക ബോധവൽക്കരണ ജാഥ സംഘടിപ്പിച്ചു. കോർപ്പറേഷൻ കൗൺസിലർ കെ മൊയ്തീൻ കോയ ഫ്ലാഗ് ഓഫ് ചെയ്തു.
ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ മാലിന്യ മുക്ത ബീച്ച് പദ്ധതിയ്ക്ക് കോർപ്പറേഷൻ തുടക്കമിടുമെന്ന് മൊയ്തീൻ കോയ പറഞ്ഞു.
കൂട്ടായ്മ പ്രസിഡന്റ് എൻ ഇ മനോഹർ അധ്യക്ഷത വഹിച്ചു.
എൻ സി അബ്ദുല്ലക്കോയ ,
കെൻസ ബാബു , ഡോ. കെ ശിവരാജ് , കെൻസ മുജീബ്, എഫ് എ മുസ്തഫ, എ പി മുഹമ്മദ് റഫി, പി എഫ് രാജു , എഫ് എ ഫൈസൽ , വി പി മുസ്തഫ, കെ റസാക്ക്, വി പി റഫീഖ് എന്നിവർ സംസാരിച്ചു.
ബീച്ച് ഔട്ട് പോസ്റ്റിൽ നിന്നും ആരംഭിച്ച ജാഥ സൗത്ത് ബീച്ച് എത്തി തിരികെ ഔട്ട് പോസ്റ്റിൽ സമാപിച്ചു.
ഫോട്ടോ:ബീച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ ബീച്ച് സന്ദർശക ബോധവൽക്കരണ ജാഥ കോർപ്പറേഷൻ കൗൺസിലർ കെ മൊയ്തീൻ കോയ ഫ്ലാഗ് ഓഫ് ചെയ്യുന്നു.