അത്തോളിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ മുറികൾ പൊളിച്ചു നീക്കാൻ
അത്തോളിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ മുറികൾ പൊളിച്ചു നീക്കാൻ ഉത്തരവ് ; വൃത്തിഹീനമായ സാഹചര്യത്തിൽ താമസം ഒരുക്കിയതിന് കെട്ടിട ഉടമക്കെതിരെ പിഴയിട്ടും ഗ്രാമ പഞ്ചായത്ത്
Atholi News12 Mar5 min

അത്തോളിയിൽ അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ മുറികൾ പൊളിച്ചു നീക്കാൻ ഉത്തരവ് ; 


വൃത്തിഹീനമായ സാഹചര്യത്തിൽ താമസം ഒരുക്കിയതിന് കെട്ടിട ഉടമക്കെതിരെ പിഴയിട്ടും 

ഗ്രാമ പഞ്ചായത്ത് 




Breaking News

സ്വന്തം ലേഖകൻ





അത്തോളി :കെട്ടിടത്തിന്റെ വരാന്തയിൽ നിന്നും വീണ് മരിച്ച ഇതര സംസ്ഥാന തൊഴിലാളി അടക്കം വാടകക്ക് താമസിച്ച കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ മുറികൾ പൊളിച്ചു നീക്കാൻ ഉത്തരവ്. 

news image

ഇക്കഴിഞ്ഞ 11 ന് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനിയറുടെ ഫീൽഡ് തല അന്വേഷണത്തിൽ അനുമതിയില്ലാതെയും നിയമ വിരുദ്ധവുമായാണ് അത്തോളി ഗവ. ഹൈസ്കൂളിന് സമീപം 14 /513 കെട്ടിടത്തിൽ മൂന്നാം നിലയിലെ മുറികൾ നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അവ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. 

ഇത് സംബന്ധിച്ച്

കത്ത് ലഭിച്ചയുടൻ മുറികൾ പൊളിച്ചു നീക്കാനും 7 ദിവസത്തിനകം മറുപടി നൽകാനുമാണ് കെട്ടിട ഉടമകളായ സുബൈർ, അബ്ദുൾ റഷീദ് എന്നിവർക്ക് അയച്ച നോട്ടീസിൽ പറയുന്നത്.

news image

ഇതോടൊപ്പം വൃത്തി ഹീനമായ സാഹചര്യത്തിൽ താമസം ഒരുക്കിയതിനും മാലിന്യ സംസ്കരണത്തിന് സൗകര്യപ്പെടുത്താതെയും ഗ്രാമ പഞ്ചായത്ത് നിഷ്കർഷിച്ച നിയമം പാലിക്കാതെയും മലിന ജലം ഒഴുക്കി വിടുകയും ചെയ്തതായി ഫീൽഡ് തല റിപ്പോർട്ടിൽ കുറ്റകരമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് 15 ,000 രുപ പിഴ ഈടാക്കാനും പഞ്ചായത്ത് ഉത്തരവിട്ടു. കത്ത് ലഭിച്ച് 7 ദിവസത്തിനകം തുക അടക്കാനും ഉത്തരവിൽ പറയുന്നു.

Recent News