മുരളീധര പണിക്കരുടെ നോവൽ 'ഓർമ്മയിലെ ഓളങ്ങൾ '10 ന് തിങ്കളാഴ്ച പ്രകാശനം ചെയ്യും
കോഴിക്കോട് : പ്രമുഖ ജ്യോതിഷ പണ്ഡിതനും എഴുത്തുകാരനുമായ ബേപ്പൂർ മുരളീധര പണിക്കരുടെ നോവൽ ഓർമ്മയിലെ ഓളങ്ങൾ
10 ന് തിങ്കലാഴ്ച വൈകീട്ട് 4 ന്
ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ്
യു കെ കുമാരൻ പ്രകാശനം ചെയ്യും. മാതൃഭൂമി ന്യൂസ് എഡിറ്റർ എം പി സൂര്യാദാസ് ഏറ്റുവാങ്ങും.
മുതിർന്ന മാധ്യമ പ്രവർത്തകൻ നവാസ് പൂനൂർ അധ്യക്ഷത വഹിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകൻ
ഡോ എം പി പത്മനാഭൻ, പണിക്കർ സർവ്വീസ് സൊസൈറ്റി ജന. സെക്രട്ടറി ഇ എം രാജാമണി ,
ലിപി പബ്ലിക്കേഷൻസ് പ്രതിനിധി സി എൻ ചേന്ദമംഗലം ,
പണിക്കർ സർവ്വീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി എം കെ വിനോദ് കുമാർ എന്നിവർ സന്നിഹിതരാകും.