കൊങ്ങന്നൂർ അബ്ദുറഹിമാൻ വായനശാലയിൽ വായനവാരാചരണം ',കുട്ടികൾക്കായി
ക്വിസ് മത്സരം നടത്തി
അത്തോളി :കൊങ്ങന്നൂർ മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക വായനശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ
വായനാവാരം ആചരിച്ചു.
കൊയിലാണ്ടി താലുക്ക് ലൈബ്രറി കൌൺസിൽ മെമ്പർ കെ.ടി ബാബു ഉൽഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് അഷ്റഫ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു.
വിജയികൾക്കുള്ള സമ്മാനദാനം
വായനശാല ജോയിന്റ് സെക്രട്ടറി എൻ.പ്രദീപൻ നിർവ്വഹിച്ചു.
പി.കെ സജിത,
എൻ രജിത എന്നിവർ സംസാരിച്ചു.
ബാലവേദി ഭാരവാഹികളായ വി പി അനുഗ്രഹ് സ്വാഗതവും എ എം
വൈഗ നന്ദിയും പറഞ്ഞു . ബാലവേദി അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.
വയനാദിന ക്വിസ് മത്സര വിജയികൾ:
അനീറ്റ എസ് ജിത്ത് - (ഒന്നാം സ്ഥാനം),
ആത്മികഎ.എസ്, അലൈന എസ് ജിത്ത് - (രണ്ടാം സ്ഥാനം),
ആദിത്യ അഭിലാഷ് - (മുന്നാം സ്ഥാനം)