നടന്നു ചെണ്ടകൊട്ടി: വിഷ്ണു ഒടുമ്പ്രക്ക്‌ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്
നടന്നു ചെണ്ടകൊട്ടി: വിഷ്ണു ഒടുമ്പ്രക്ക്‌ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്
Atholi News17 Nov5 min

നടന്നു ചെണ്ടകൊട്ടി: വിഷ്ണു ഒടുമ്പ്രക്ക്‌ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്



കോഴിക്കോട് : നടന്ന് ചെണ്ട കൊട്ടിക്കയറി വിഷ്ണു ഒടുമ്പ്ര സ്വന്തമാക്കിയത് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ്. 9മണിക്കൂർ 29 മിനുട്ട് തുടർച്ചയായി നടന്നു ചെണ്ടകൊട്ടി വിഷ്ണു പിന്നിട്ടത് 36 കിലോമീറ്ററാണ്.

 'ചെണ്ട കൊട്ടൽ യജ്ഞവും നടത്തവും' എന്നതിലാണ് പുതിയ റെക്കോർഡ്. കേരളത്തിന്റെ സ്വന്തം തനത് കൊട്ട് വാദ്യമായ ചെണ്ടയിൽ വ്യത്യസ്തത കൊണ്ടുവന്ന് മൂന്നാമത്തെ തവണയാണ് ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് സ്വന്തമാക്കുന്നത്. 

വിഷ്ണു പൂർവവിദ്യാർത്ഥിയായ തിരുവണ്ണൂർ ഗവ. യു പി സ്കൂളിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി ഗവാസ് ഉദ്ഘാടനം ചെയ്തു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി ശാരുതി അധ്യക്ഷത വഹിച്ചു .

ജോസ്, പീറ്റർ എന്നീ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് പ്രതിനിധികളാണ് പരിശോധനക്കെത്തിയത്.

മൂന്ന് തവണ ലോക റെക്കോർഡ് നേടുക എന്ന് പറയുന്നത് നിസാരകാര്യമല്ല. പക്ഷേ, അപൂർവത്തിൽ അപൂർവമായിട്ടാണ് ഒരു വ്യക്തി മൂന്ന് ലോക റെക്കോർഡുകൾ സ്ഥാപിച്ചതെന്ന് റെക്കോർഡ് പ്രഖ്യാപനതിനിടെ ജോസ് വ്യക്തമാക്കി. 


2022 ജനുവരി 17- 21വരെ ടൗൺഹാളിൽ '104മണിക്കൂർ തുടർച്ചയായി ചെണ്ടകൊട്ടി, 2023 മെയ് 13ന് ഒളവണ്ണ പഞ്ചായത്ത്‌ ഇ എം എസ് ഹാളിൽ വെച്ച് 'ഒരു മിനിറ്റിൽ 704തവണ ചെണ്ടകൊട്ടി' എന്നീ ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡുകളാണ് നേരത്തെ നേടിയത്.

നാട്ടുകാരും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് വിഷ്ണുവിന് പ്രോത്സാഹനവുമായി എത്തിയത്.

മേയർ ബീന ഫിലിപ്പ് മുഖ്യാഥിതിയായി. കോർപറേഷൻ വാർഡ് കൗൺസിലർ കെ നിർമല, തിരുവണ്ണൂർ ഗവ. യുപി സ്കൂൾ പ്രധാനധ്യാപിക ലാലി തോമസ്, അധ്യാപകൻ അലി അക്ബർ, ഒടുമ്പ്ര വാർഡ് മെമ്പർ പി ബാബുരാജൻ എന്നിവർ സംസാരിച്ചു. ഒടുമ്പ്ര തിരുത്തിത്താഴത്ത് ടി ടി സ്വാമി പ്രസാദ്, എം ദീപ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ- വിനായക്.




ഫോട്ടോ: ബെസ്റ്റ് ഓഫ് ഇന്ത്യ ലോക റെക്കോർഡ് ഏറ്റുവാങ്ങി വിഷ്ണു ഒടുമ്പ്രയും കുടുംബവും പ്രതിനിധികളോടൊപ്പം

Tags:

Recent News