വിദ്യദർശൻ സ്ക്കോളർഷിപ്പ് വിതരണം ചെയ്തു
പ്രതിസന്ധികൾ മറികടക്കാൻ പരിശ്രമവും പോരാട്ടവും വേണമെന്ന് കെ. എം അഭിജിത്
അത്തോളി:വിദ്യാർത്ഥികൾ ഏതു പ്രതിസന്ധികൾ ഉണ്ടായാലും ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുകയും പോരാടുകയും വേണമെന്ന് എൻ.എസ്.യു ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് .
ഓരോ സ്കോളർഷിപ്പുകളും പിന്തുണയും മുന്നോട്ടു പോകാനുള്ള വലിയൊരു ഊർജ്ജവുമാണന്നും അഭിജിത് പറഞ്ഞു.
ജീവ കാരുണ്യ രംഗത്ത് 12 വർഷമായി പ്രവർത്തിക്കുന്ന രാജീവ് ദർശൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിദ്യാഭ്യാസ പദ്ധതിയായ വിദ്യദർശൻ സ്ക്കോളർഷിപ്പ് വിതരണം
ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷ്യം നേടിയാൽ അമ്മയെയും അച്ഛനെയും സമൂഹത്തെയുമെല്ലാം ചേർത്തു പിടിക്കാൻ തയ്യാറാകുമ്പോൾ കൂടെ എത്താൻ സാധിക്കാത്ത വിദ്യാർത്ഥികളെ കൂടി ചേർത്തു പിടിക്കണമെന്നും പിറകോട്ടു തിരിഞ്ഞു നോക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രസ്റ്റ് ചെയർമാൻ സുനിൽ കൊളക്കാട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ദീപ് കുമാർ നാലുപുരക്കൽ, മുൻ പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു രാജൻ, സുനീഷ് നടുവിൽ, മെംബർ ശാന്തി മാവീട്ടിൽ, ട്രസ്റ്റ് സെക്രട്ടറി സി. കെ. രജിത് കുമാർ, രാജേഷ് കൂട്ടാക്കിൽ, താരിഖ് അത്തോളി, ടി കെ അനിൽകുമാർ എന്നിവർ സംസാരിച്ചു .