ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായം :
അത്തോളി യൂത്ത് കോൺഗ്രസ് സംഘം വയനാട്ടിലേക്ക്
സ്വന്തം ലേഖകൻ
അത്തോളി. വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ അത്തോളിലെ യൂത്ത് കോൺഗ്രസ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. യൂത്ത് കോൺഗ്രസ് ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡൻ്റ് അഭിജിത് ഉണ്ണികുളത്തിൻ്റെ നേതൃത്വത്തിലാണ് ഓരോ പഞ്ചായത്തിൽ നിന്നും രണ്ടു ദിവസം വീതമുളള ഡൂട്ടിക്ക് പ്രവർത്തകരെ എത്തിക്കുന്നത്. ഇന്നലെ പുറപ്പെട്ട സംഘത്തിൽ അത്തോളി പഞ്ചായത്തിലെ 10 യൂത്ത് കോൺഗ്രസ് പ്രവർത്തകരാണുള്ളത് മണ്ഡലം യൂത്ത് കോൺഗ്രസിന്റെ താരീഖ് അത്തോളിയുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ വയനാട്ടിലെത്തി.
രണ്ടുദിവസം അവിടുത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവർത്തിച്ച ശേഷം സംഘം മടങ്ങും. യൂത്ത് കോൺഗ്രസ് സമാഹരിച്ച സാധനങ്ങള്‍ ഇന്ന് വൈകിട്ട് വാഹനത്തിൽ വയനാട്ടിലേക്ക് കൊണ്ടുപോകും. സംഘത്തിൽ ഷംസു വേളൂർ, ഷാമിൽ, മുബഷിർ,
ഷാമിൽ നാസർ,
സഫീർ, സബിജേഷ്, എ.എം. റിജിൻ, അനുഗ്രഹ്, ഷാഫി, സാഹിൽ എന്നിവരാണുള്ളത്.