മണിപ്പൂർ:ബാലുശ്ശേരിയിൽ
പകൽ ചൂട്ട് തെളിയിച്ച് പ്രതിഷേധ പ്രകടനം
കോഴിക്കോട്:മണിപ്പുരിലെ ഭരണകൂട ഭീകരതക്കും വംശീയ ഹത്യകൾക്കുമെതിരെ നാടക് ബാലുശ്ശേരി മേഖലകമ്മിറ്റി പകൽ ചൂട്ട് തെളിയിച്ച് പ്രതിഷേധ പ്രകടനം നടത്തി.
ബസ്സ് സ്റ്റാന്റ് പരിസരത്ത് ചേർന്ന പ്രതിഷേധത്തെരുവ് പ്രശസ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി മെമ്പർ തങ്കയം ശശികുമാർ അധ്യക്ഷത വഹിച്ചു. നാടക്ജില്ലാ സെക്രട്ടറി എൻ.വി. ബിജു, സംസ്ഥാന കമ്മിറ്റി അംഗം കബനി എച്ച്, മുസ്‌ലീം ലീഗ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റ് സാജിദ് കോറോത്ത് എന്നിവർ സംസാരിച്ചു. വിജേഷ് കോഴിക്കോട്, കബനി എന്നിവർ പടപ്പാട്ടുകൾ അവതരിപ്പിച്ചു.
മേഖലാ പ്രസിഡന്റ് കെ പി എ സി ഇസ്മയിൽ , സെക്രട്ടറി ഷിജു കൂമുള്ളി,ബിജു രാജഗിരി എന്നിവർ നേതൃത്വം നൽകി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.പ്രകാശൻ സ്വാഗതവും സുനിൽ കൂമുള്ളി നന്ദിയും പറഞ്ഞു.