അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്മേളനം; തൊഴിലാളി സംഗമം
അത്തോളി: 'അവകാശ സംരക്ഷണത്തിന്റെ ഏഴരപതിറ്റാണ്ട് 'പ്രമേയത്തിൽ നടക്കുന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്പൂർണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം നിർമ്മാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കൊടശ്ശേരി എ.കെ അബൂബക്കർ നഗറിൽ നടന്ന സംഗമത്തിൽ കെ.ടി.കെ ഹമീദ് അധ്യക്ഷനായി.കർഷക തൊഴിലാളി യൂണിയൻ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.എം ഇബ്രാഹിം ഹാജിനടുവണ്ണൂർ മുഖ്യാതിഥിയായി. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എം.സി ഉമ്മർ മുഖ്യ പ്രഭാഷണം നടത്തി. ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ്, എസ്.ടി.യു പഞ്ചായത്ത് ട്രഷറർ കെ..ടി.കെ ബഷീർ, വി.പി ഷാനവാസ്, കെ.കെ ബഷീർ സംസാരിച്ചു. എസ്.ടി.യു പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സുരേഷ് ബാബു സ്വാഗതവും എ.എം നാസർ കൂമുള്ളി നന്ദിയും പറഞ്ഞു. എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ഒഴിവിലേക്ക് കെ.കെ ബഷീറിനെ തെരഞ്ഞെടുത്തു.
ചിത്രം: അത്തോളി പഞ്ചായത്ത് സമ്പൂർണ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന തൊഴിലാളി സംഗമം കെ.പി മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു