തെരഞ്ഞെടുപ്പ് തിരക്കിൽ കാണാൻ കഴിഞ്ഞില്ല ',
ജനകീയ ഡോക്ടറെ തേടി എം. കെ. രാഘവൻ
അത്തോളി: നാടിന്റെ ജനകീയ ഡോക്ടറായ ഡോ. ശങ്കരനെ കാണാൻ മുൻ എം പി എം. കെ. രാഘവനെത്തി. തെരഞ്ഞെടുപ്പ് കാലത്ത് രാഘവനെ കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന ഡോക്ടർക്ക് പക്ഷെ തിരക്കുകൾക്കിടയിൽ അദ്ദേഹത്തെ കാണാൻ കഴിയാത്തതിനാൽ നിരാശയിലായിരുന്നു. ഡോക്ടറുടെ ആഗ്രഹം അറിഞ്ഞ് അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയ എം കെ. രാഘവൻ അല്പസമയം ഡോക്ടറുടെ കുടുംബത്തോടൊപ്പം ചെലവഴിച്ചു. പ്രായം മറന്നും പതിവായി രോഗികളെ ചികിത്സിക്കുന്ന ശങ്കരൻ ഡോക്ടറെ എം കെ രാഘവൻ അഭിനന്ദിച്ചു. എൻ.എസ്.യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത്, വാർഡ് മെമ്പർ സന്ദീപ് കുമാർ,മണ്ഡലം പ്രസിഡന്റ് സുനിൽ കൊളക്കാട് എന്നിവരും ഒപ്പം ഉണ്ടായിരുന്നു .നേരിൽ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം ഇരുവരും പങ്കിട്ടു.